Saturday, March 14, 2026 Last Updated 22 Min 15 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 21 Jan 2026 11.32 PM

കെ.പി. ശങ്കരദാസിന്റെ അസുഖം:മെഡിക്കല്‍ ബോര്‍ഡ്‌ പരിശോധന നടത്തണമെന്നു ഹൈക്കോടതി

uploads/news/2026/01/821955/High-court.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ്‌ അംഗം കെ.പി. ശങ്കരദാസിനെതിരേ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖം സംബന്ധിച്ച്‌ മെഡിക്കല്‍ ബോര്‍ഡ്‌ രൂപവത്‌കരിച്ച്‌ പരിശോധന നടത്തണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ശങ്കരദാസിനെ ജയിലില്‍ പാര്‍പ്പിച്ചു ചികിത്സ തുടരാന്‍ ആകുമോയെന്നും പരിശോധിക്കണമെന്നും റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌ ശങ്കരദാസ്‌.
സ്വര്‍ണക്കൊള്ളക്കേസിലെ 11-ാം പ്രതിയായ ശങ്കരദാസിനെ കഴിഞ്ഞ ദിവസമാണ്‌ കൊല്ലം വിജിലന്‍സ്‌ കോടതി ജഡ്‌ജി സ്വകാര്യ ആശുപത്രിയിലെത്തി റിമാന്‍ഡ്‌ ചെയ്‌തത്‌. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ അറസ്‌റ്റ്‌ വൈകിയതിനെ ശക്‌തമായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മകന്‍ എസ്‌.പിയായതു കൊണ്ടാണ്‌, ശങ്കരദാസ്‌ ആശുപത്രിയില്‍ കഴിയുന്നത്‌ എന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇതിനു പിന്നാലെയായിരുന്നു ശങ്കരദാസിനെ എസ്‌.ഐ.ടി. അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. പിന്നീടു കൊല്ലം വിജിലന്‍സ്‌ കോടതി ജഡ്‌ജി ആശുപത്രിയിലെത്തി റിമാന്‍ഡ്‌ രേഖപ്പെടുത്തുകയും ചെയ്‌തു. പിന്നാലെ ജയില്‍ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തില്‍ ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW