Thursday, March 12, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

പഞ്ചാബ്‌ കേസരിയുടെ പ്രസ്‌ അടച്ചുപൂട്ടരുതെന്ന്‌ സുപ്രീം കോടതി

uploads/news/2026/01/821952/in1.jpg

ന്യൂഡല്‍ഹി: പഞ്ചാബ്‌ കേസരി ദിനപത്രത്തിന്റെ പ്രസ്‌ അടച്ചുപൂട്ടരുതെന്നു പഞ്ചാബ്‌ സര്‍ക്കാരിനോടു സുപ്രീം കോടതി. സംസ്‌ഥാന സര്‍ക്കാരിനെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണു സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പഞ്ചാബ്‌ കേസരിയുടെ പ്രിന്റിങ്‌ പ്രസിന്റെ പ്രവര്‍ത്തനം തടഞ്ഞത്‌.
പ്രസും പഞ്ചാബ്‌ കേസരി ഗ്രൂപ്പ്‌ നടത്തുന്ന ഹോട്ടലും അടച്ചുപൂട്ടാനുള്ള ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്‌.
ഹോട്ടല്‍ മലിനീകരണനിയമം ലംഘിച്ചെന്നും പ്രസില്‍നിന്ന്‌ മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്നും സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ്‌ ജനറല്‍ മനീന്ദര്‍ജിത്‌ സിങ്‌ ബേദിയും അഡീഷണല്‍ എ.ജി. ഷാദന്‍ ഫറാസത്തും പറഞ്ഞു.
ജലന്ധറിലെയും ലുധിയാനയിലെയും പ്രിന്റിങ്‌ പ്രസും ഹോട്ടലും അടച്ചുപൂട്ടുന്നത്‌ സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണു സുപ്രീം കോടതിയെ സമീപിച്ചതെന്ന്‌ പത്രത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.
പ്രസ്‌ അടച്ചുപൂട്ടി പത്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, ഹോട്ടലിനെക്കുറിച്ച്‌ കോടതിക്ക്‌ ആശങ്കയില്ലെന്നും പ്രിന്റിങ്‌ പ്രസ്‌ അടച്ചുപൂട്ടാന്‍ കഴിയില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. പത്രത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കോപ്പികള്‍ അച്ചടിച്ചു വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നും പഞ്ചാബ്‌ സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കി.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW