Thursday, March 12, 2026 Last Updated 43 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

മുഖം തിരിച്ചറിയാന്‍ എ.ഐ. അധിഷ്‌ഠിത സ്‌മാര്‍ട്ട്‌ ഗ്ലാസുമായി ഡല്‍ഹി പോലീസ്‌

ന്യൂഡല്‍ഹി: പോലീസിന്റെ രേഖകളിലുള്ള ക്രിമിനലുകളുടെയും സംശയിക്കപ്പെടുന്നവരെയും മുഖങ്ങള്‍ തിരിച്ചറിയാന്‍ എ.ഐ. അധിഷ്‌ഠിത സ്‌മാര്‍ട്ട്‌ ഗ്ലാസുമായി ഡല്‍ഹി പോലീസ്‌. റിപ്പബ്ലിക്‌ ദിനത്തിനു മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്‌.
' തിരക്കേറിയ പ്രദേശങ്ങളില്‍ മുഖങ്ങള്‍ സ്‌കാന്‍ ചെയ്‌ത്‌ പോലീസിന്റെ സെന്‍ട്രല്‍ ഡേറ്റബേസുമായി ബന്ധിപ്പിക്കും. പോലീസിന്റെ രേഖകളിലുള്ള പ്രഖ്യാപിത കുറ്റവാളികളുടെയോ സംശയിക്കപ്പെടുന്നവരുടെയോ മുഖങ്ങള്‍ കണ്ടെത്തിയാല്‍, സ്‌മാര്‍ട്ട്‌ ഗ്ലാസ്‌ ധരിച്ചിരിക്കുന്ന ഉദ്യോഗസ്‌ഥന്‌ ഉടന്‍ മുന്നറിയിപ്പ്‌ ലഭിക്കും. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ഉടനടി പരിശോധന നടത്താനും നടപടി സ്വീകരിക്കാനും കഴിയും.'- ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. നേരിട്ടുള്ള പരിശോധനകള്‍ കുറയ്‌ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.
ആള്‍ക്കൂട്ടനിയന്ത്രണത്തിനും സംശയകരമായ പെരുമാറ്റം തിരിച്ചറിയാനും വിപുലമായ സി.സി.ടിവി നിരീക്ഷണം, ഡ്രോണ്‍ നിരീക്ഷണം, മുഖം തിരിച്ചറിയല്‍ സോഫ്‌റ്റ്‌വേര്‍ സംയോജനം, എ.ഐ. അധിഷ്‌ഠിത വിശകലനം എന്നിവ ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്‌ ഈ സംരംഭം.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW