-->
ന്യൂഡല്‍ഹി : ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്കു ശേഷം ട്വന്റി20 പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യൻ ടീം ഏകദിന പരമ്പര തന്നെ കൈവിട്ട ഇന്ത്യയ്ക്ക് ഇപ്പോൾ അവർക്കെതിരായ ടി20 പരമ്പര പിടിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ, പരിക്ക് പറ്റി ഇന്ത്യൻ ബാറ്റ്സ്മാൻ തിലക് വർമ്മ പുറത്തായതോടെ ആ സ്ഥാനത്തേക്ക് ആര് എന്ന ചോദ്യമായിരുന്നു മുന്നിൽ ഉയർന്നുനിന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലൂടെ അതിന് ഉത്തരം നൽകിയിരിക്കുകയാണ് ടീം ക്യാപ്റ്റനായ സൂര്യകുമാർ യാദവ്.
പരിക്കിന്റെ പിടിയിലായ തിലക് വർമയ്ക്ക് പകരം വിക്കറ്റ്‌കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റുവീശുമെന്ന് നായകൻ സൂര്യകുമാർ പ്രതികരിച്ചു. ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടി20 വേൾഡ് കപ്പിൽ ഇഷാൻ കിഷൻ ഉള്ളപ്പെട്ടതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശ്രെയസ് അയ്യരെയും കടന്നാണ് ഇഷാന്റെ ഈ വരവ് എന്നതും ഏറെ ശ്രദ്ധേയം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇഷാന് അവസരം നൽകേണ്ടത് ടീമിന്റെ കടമയാണെന്നും സ്കൈ കൂട്ടിച്ചേർത്തു. തിലകോ, ഇഷാനോ മൂന്നാം നമ്പറിൽ കളത്തിലിറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയമാണ് പ്രധാനമെന്നും സ്കൈ.
അതേസമയം അഭിഷേകിനൊപ്പം സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും. തിലക് വർമയുടെ അഭാവത്തിൽ ഇഷാൻ കിഷൻ മൂന്നാംനമ്പറിൽ എത്തും. നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യയും അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യയും തുടരും. ജസ്പ്രീത ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയ്ക്ക് വരുൺ ചക്രവർത്തിയും അർഷ്ദീപ് സിങ്ങും കുൽദീപ് യാദവും ബലം ബലം നൽകും .