Monday, March 16, 2026 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 02.52 PM

' ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക' ; ' ധുരന്ധറി' ലെ രണ്‍വീറുമായുളള പ്രായ വ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സാറ അര്‍ജുന്‍

age

രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ധുരന്ധര്‍' . ബോക്‌സ് ഓഫീസില്‍ ചരിത്രവിജയമാണ് ചിത്രം കൈവരിച്ചത്. നടി സാറ അര്‍ജുന്‍ ആണ് ചിത്രത്തില്‍ നായിക.

രണ്‍വീറും സാറയും തമ്മിലുളള പ്രായവ്യത്യാസം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാറ അര്‍ജുന്‍. താന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്നും അതുകൊണ്ട് ഇത്തരം ചര്‍ച്ചകളെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ലെന്നും സാറ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"സോഷ്യൽ മീഡിയയിൽ ആയിരുന്നുവല്ലേ ഇത്തരം ചർച്ചകളൊക്കെ. ഞാൻ അത്ര ആക്ടീവ് അല്ല സോഷ്യൽ മീഡിയയിൽ. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന കാര്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. അത് അവരുടെ മാത്രം അഭിപ്രായമാണ്.

ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയോ ഇക്കാര്യം എന്നേ ബാധിക്കുകയോ ഇല്ല. ചിത്രത്തിന്റെ കഥ എനിക്ക് അറിയാമായിരുന്നു. ഈ കാസ്റ്റിങ്ങ് ആവശ്യമാണെന്നും അറിയാമായിരുന്നു. അത് ന്യായമാണെന്ന് എനിക്കറിയാമായിരുന്നു, അത്രമാത്രം. ബോർഡിങ്ങ് സ്കൂളിൽ പഠിക്കുമ്പോൾ മൊബൈൽ ഒന്നും ഉണ്ടായിരുന്നില്ല. പഠിച്ച് കഴിഞ്ഞതോടെ തിരക്കിലും ആയി.

അതിനാൽ, എപ്പോഴും സാമൂഹികമാധ്യമങ്ങളുടെ ഭാഗമാകുന്ന ശീലമില്ല. എനിക്ക് ആവശ്യമുള്ളപ്പോൾ മാത്രം അതിൽ കയറുകയും എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അല്ലാത്തപക്ഷം, എന്റെ വിനോദത്തിനായി മറ്റ് കാര്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്". സാറ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW