Friday, March 13, 2026 Last Updated 12 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 02.27 PM

2 വാഹനം ഒരുമിച്ച് സ്വന്തമാക്കിയതിന് പിന്നാലെ പുത്തന്‍ ഥാര്‍ റോക്‌സും ഗാരേജിലെത്തിച്ച് മീര വിഷ്ണു

on

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് മീര വിഷ്ണു. അവതാരക എന്നതിലുപരി താരം ഒരു വാഹനപ്രേമി കൂടിയാണ്. അടുത്തിടെ രണ്ട് വാഹനം ഒരുമിച്ച് സ്വന്തമാക്കിയ മീര തന്റെ ഗാരേജിലേക്ക് ഒരു ഓഫ്‌റോഡറിനെ കൂടി എത്തിച്ചിരിക്കുകയാണ്. മീര തന്നെയാണ് സോഷ്യല്‍ മീഡിയ വഴി താന്‍ പുത്തന്‍ ഥാര്‍ റോക്‌സ് വാങ്ങിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്. TANGO RED എന്ന കളര്‍ ഓപ്ഷനിലാണ് മീര തന്റെ ഓഫ്‌റോഡര്‍ സ്വന്തമാക്കിയിരിയ്ക്കുന്നത്. റോക്‌സിന്റെ ടോപ്പ് എന്‍ഡ് മോഡല്‍ അല്ല താരം തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഏത് വേരിയന്റാണ് എന്ന് വ്യക്തമല്ല.

തിരുവനന്തപുരത്തെ SS മഹീന്ദ്ര ഷോറൂമില്‍ നിന്നാണ് മീര വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. റോഡ് പ്രസന്‍സിന്റെ കാര്യത്തിലും പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഥാര്‍ റോക്സ് മുന്‍പന്തിയിലാണ്. 3-ഡോര്‍ താറില്‍ നിന്നും വ്യത്യസ്തമായി പ്രായോഗികമായുള്ള പരാതികള്‍ക്ക് അറുതി വരുത്തി 5 ഡോറുകളുമായാണ് ഥാര്‍ റോക്സ് 2024-ല്‍ വിപണിയിലെത്തിയത്. ഫാമിലി ഫ്രണ്ട്ലിയായി മാറിയ ലൈഫ്സ്റ്റൈല്‍ എസ്യുവി ഇപ്പോള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത് എന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അത്യാധുനിക സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഥാര്‍ റോക്സിന്റെ ഇന്റീരിയര്‍. പനോരമിക് സണ്‍റൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതിലുണ്ട്. പ്രീമിയം ലുക്ക് നല്‍കുന്ന വൈറ്റ് തീമിലുള്ള ഡാഷ്‌ബോര്‍ഡും വെന്റിലേറ്റഡ് സീറ്റുകളും യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു.

ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ സീറ്റിംഗ് ക്രമീകരണം. ഥാര്‍ റോക്സിന്റെ പവര്‍ട്രെയിന്‍ വശങ്ങളിലേക്ക് നോക്കിയാല്‍, കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ (mStallion) ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 2.2 ലിറ്റര്‍ എംഹോക്ക് (mHawk) ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഈ വാഹനത്തിനുണ്ട്. ഓഫ്-റോഡിംഗിനും സിറ്റി ഡ്രൈവിംഗിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ ക്രമീകരിച്ചിരിക്കുന്നത്.സുരക്ഷയുടെ കാര്യത്തിലും ഥാര്‍ റോക്സ് വിട്ടുവീഴ്ച ചെയ്യുന്നില്ല. 6 എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവ വാഹനത്തിലുണ്ട്.

Ads by Google
Ads by Google
TRENDING NOW