Saturday, March 14, 2026 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 12.31 PM

' നമ്മള്‍ എന്തൊക്കെ ആഗ്രഹിച്ചാലും നിയോഗം വല്ലാത്ത ഒരു സംഭവം ആണല്ലേ, നിമിഷങ്ങള്‍ കൊണ്ട് എല്ലാം പറിച്ചെടുത്തു' ; മകന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങും വേദനയുമായി നടി ലക്ഷ്മി ദേവന്‍

actress
photo-www.instagram.com/lakshmidevan.actress_official/

മകന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയല്‍ താരം ലക്ഷ്മി ദേവന്‍. അടുത്തിടെ വാഹനാപകടത്തിലാണ് ലക്ഷ്മിയുടെ മകന്‍ അനശ്വര്‍ അന്തരിച്ചത്.

' ഏതോ ഒരു പേപ്പറില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച്. മോനോട് സംസാരിച്ചാല്‍ അവനു കേള്‍ക്കാന്‍ പറ്റുമോ? അറിയൂല്ല. എനിക്ക് വട്ടാണ് അല്ലേ...? അങ്ങനെ എങ്കിലും ഞാന്‍ സമാദാനിക്കട്ടേ...' എന്നാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

' നമ്മള്‍ എന്തൊക്കെ പ്രതീക്ഷിച്ചാലും, എന്തൊക്കെ ആഗ്രഹിച്ചാലും, നിയോഗം അത് വല്ലാത്ത ഒരു സംഭവം ആണല്ലേ... നിമിഷങ്ങള്‍ കൊണ്ട് എല്ലാം പറിച്ചെടുത്തു. വൈകിട്ട് കഴിക്കാനുളള ഫുഡ് ഉണ്ടാക്കി മോനെ കാത്തിരിക്കുകയായിരുന്നു... വന്നത് ഒരു ഫോണ്‍ കോള്‍.. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു ദൈവത്തിനോട് പരിഭവിച്ച എനിക്ക് ഇനി പ്രാര്‍ത്ഥിക്കാന്‍, ചോദിക്കാന്‍ ഒരു കാര്യവും ഇല്ല... ഇനി എന്ത് നേടാന്‍...?. എന്റെ ചങ്കും പറിച്ച് അവന്‍ പോയി' എന്നു മറ്റൊരു പോസ്റ്റില്‍ ലക്ഷ്മി കുറിച്ചിരിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW