Saturday, March 14, 2026 Last Updated 25 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 09.00 AM

തിരക്കേറിയ ട്രാഫിക്കില്‍ തര്‍ക്കം, അരയില്‍ നിന്ന് കത്തിയൂരി ഭീഷണി മുഴക്കി സ്‌കൂട്ടര്‍ യാത്രക്കാരന്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

man, knife, traffic, car, driver

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളെ ഞെട്ടിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോയാണ് ബംഗളൂരുവില്‍ നിന്നും പുറത്തുവരുന്നത്. നഗരത്തിലെ തിരക്കേറിയ ട്രാഫിക്കിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാര്‍ യാത്രക്കാരന്റെ നേരെ കത്തി കാട്ടി ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഇന്നലെ (ജനുവരി 16 ന്) വൈകുന്നേരം 6 മണിയോടെ നെക്‌സസ് ശാന്തിനികേതന്‍ മാളിന് സമീപത്ത് ഒരു ട്രാഫിക് സിഗ്‌നലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിരിക്കുമ്പോഴാണ് സംഭവം. ചെറിയൊരു തര്‍ക്കമായി തുടങ്ങിയത് പെട്ടെന്ന് ഗുരുതരവും അപകടകരവുമായി മാറുകയായിരുന്നു. കാര്‍ െ്രെഡവര്‍ പറയുന്നതനുസരിച്ച്, ഒരു ഇരുചക്ര വാഹന യാത്രികന്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ട്രാഫിക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍, സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ട് ഒരു കഠാരയുമായി കാറിനടുത്തേക്ക് നടക്കുന്നത് കാറിന്റെ ഡാഷ്‌ക്യാമില്‍ കാണാം. ഇയാള്‍ കാര്‍ െ്രെഡവറെ അസഭ്യം പറയുന്നു. റോഡിലെ ചെറിയൊരു തര്‍ക്കം നിമിഷ നേരം കൊണ്ട് ഭീകരാന്തരീക്ഷത്തിലേക്ക് നീങ്ങി. വീഡിയോ വൈറലായതിന് പിന്നാലെ സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ നടപടി ആവശ്യം ശക്തമായി.

നെക്‌സസ് ശാന്തിനികേതന്‍ മാളിന് എതിര്‍വശത്തുള്ള ട്രാഫിക്കില്‍ ഇന്നലെ വൈകീട്ട് 6 മണിയോടെ KA53JB3274 (അര്‍ബാസ് ഖാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്) എന്ന സ്‌കൂട്ടര്‍ ഓടിക്കുന്ന വ്യക്തി പരസ്യമായി ഒരു കഠാര വീശി. റോഡ് റാഗ് ചെയ്യുക, അധിക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക. വീഡിയോയില്‍ കാണുന്നതുപോലെ, തന്റെ പാന്റിന്റെ പിന്നില്‍ സൂക്ഷിച്ച കഠാര അയാള്‍ പരസ്യമായി കാണിച്ചുവെന്നും ബെംഗളൂരു പോലീസിനെ ടാഗ് ചെയ്ത അദ്ദേഹം എഴുതി. പിന്നാലെ നിരവധി പേരാണ് ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ആളുകള്‍ പല വിധമാണെന്നും അവരെ പ്രകോപിപ്പിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW