Saturday, March 14, 2026 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 14 Apr 2025 05.44 PM

ഒറ്റയ്ക്ക് കോൺക്രീറ്റ് തൂണുകൾ എടുത്തുമാറ്റി, ആംബുലൻസിന് വഴിയൊരുക്കി; വനിതാ ട്രാഫിക് വാർഡന് കയ്യടി

രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടന്നെത്തിയ ആംബുലൻസിന് വിലങ്ങുതടിയായി റോഡിൽ കിടന്ന വലിയ കോൺക്രീറ്റ് തൂണാണ് വനിതാ ട്രാഫിക് വാർഡൻ ഒറ്റക്ക് എടുത്ത് മാറ്റിയത്
traffic

ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാർജിച്ച തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ വൈറലാകുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടന്നെത്തിയ ആംബുലൻസിന് വിലങ്ങുതടിയായി റോഡിൽ കിടന്ന വലിയ കോൺക്രീറ്റ് തൂണാണ് വനിതാ ട്രാഫിക് വാർഡൻ ഒറ്റക്ക് എടുത്ത് മാറ്റിയത്.

തുടർന്ന് ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയായിരുന്നു. വെയിലത്ത് തളരാതിരിക്കാൻ പിടിച്ച കുട വലിച്ചെറിയുന്നതും വിഡിയോയിൽ കാണാം. തൃശൂർ – കുന്നംകുളം റോഡിൽ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന കേച്ചേരി സെന്ററിന് സമീപമായിരുന്നു സംഭവം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW