Thursday, March 12, 2026 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

തെരുവുനായ കേസ്‌:മനേക ഗാന്ധിയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി

uploads/news/2026/01/821789/in4.jpg

ന്യൂഡല്‍ഹി: തെരുവുനായ കേസുമായി ബന്ധപ്പെട്ട തങ്ങളുടെ നിരീക്ഷണങ്ങളെക്കുറിച്ച്‌ മൃഗാവകാശ പ്രവര്‍ത്തകയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി ഒരു പോഡ്‌കാസ്‌റ്റില്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച്‌ സുപ്രീം കോടതി.
പരിപാടിയിലെ മനേക ഗാന്ധിയുടെ ശരീരഭാഷയെയും കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യത്തിനു കേസെടുക്കാത്തതു തങ്ങളുടെ മഹാമനസ്‌കതയാണെന്നും ജസ്‌റ്റിസ്‌ വിക്രം നാഥ്‌, ജസ്‌റ്റിസ്‌ സന്ദീപ്‌ മേത്ത, ജസ്‌റ്റിസ്‌ എന്‍ വി അഞ്‌ജരിയ എന്നിവരടങ്ങിയ ബെഞ്ച്‌ പറഞ്ഞു.
തെരുവുനായകള്‍ക്കു തീറ്റ നല്‍കുന്നവരെയും തെരുവുനായ ആക്രമണങ്ങള്‍ക്ക്‌ ഉത്തരവാദികളാക്കണമെന്ന്‌ പറഞ്ഞത്‌ ആക്ഷേപഹാസ്യമല്ലെന്നും ഗൗരവമായി പറഞ്ഞതാണെന്നും കോടതി വ്യക്‌തമാക്കി. ' കോടതി ജാഗ്രത പാലിക്കണമെന്നു മനേക ഗാന്ധി പറയുന്നു. എന്നാല്‍, നിങ്ങള്‍ ഒരു പ്രസ്‌താവന നടത്തി. മറുവശത്ത്‌, അവര്‍ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും തനിക്കു തോന്നിയ അഭിപ്രായങ്ങള്‍ പറയുന്നു.'- മനേക ഗാന്ധിയുടെ അഭിഭാഷകനായ രാജു രാമചന്ദ്രനോടു കോടതി പറഞ്ഞു. കോടതിയുടെ നിരീക്ഷണങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ താത്‌പര്യമില്ലെന്ന്‌ രാമചന്ദ്രന്‍ പ്രതികരിച്ചു.
വന്ധ്യംകരണം തെരുവ്‌ നായകളുടെ ആക്രമണ സ്വഭാവം കുറയ്‌ക്കുമെന്നും എന്നാല്‍ പല നഗരങ്ങളിലും ഫലപ്രദമായ വന്ധ്യംകരണം നടപ്പിലാക്കുന്നില്ലെന്നും ഹര്‍ജിക്കാരിലൊരാളായ പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW