-->
ന്യൂഡല്‍ഹി: മുലായം സിങ് യാദവിന്റെ മകനും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സഹോദരനുമായ പ്രതീക് യാദവും ഭാര്യ അപര്‍ണ യാദവും വിവാഹ മോചനത്തിലേക്ക്. പ്രതീക് സാമൂഹിക മാധ്യമ കുറിപ്പിലൂടെയാണു വിവാഹമോചന നീക്കം പ്രഖ്യാപിച്ചത്. ഇനി വിവാഹം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാഹമോചന നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വാര്‍ത്ഥയായ സ്‌ത്രീയെ ഞാന്‍ എത്രയും വേഗം വിവാഹമോചനം ചെയ്യാന്‍ പോകുന്നു, അപര്‍ണ യാദവ് തന്റെ കുടുംബത്തിനുള്ളില്‍ ഒരു വിള്ളല്‍ ഉണ്ടാക്കിയെന്നും തന്റെ മാനസികാരോഗ്യത്തില്‍ ഒരു ആശങ്കയും കാണിച്ചില്ലെന്നും പോസ്‌റ്റില്‍ പറയുന്നു. അവരെ വിവാഹം കഴിച്ചതില്‍ തനിക്ക് നിരാശയുണ്ടെന്നു പ്രതീക് അവകാശപ്പെട്ടു.