Thursday, March 12, 2026 Last Updated 46 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.31 PM

ഓസീസിന്‌ രണ്ടാം ജയം

ബുലവായോ: ഐ.സി.സി. അണ്ടര്‍-19 ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയ്‌ക്കു തുടര്‍ച്ചയായ രണ്ടാം ജയം. ജപ്പാനെ 125 പന്ത്‌ ബാക്കിനില്‍ക്കെ എട്ടുവിക്കറ്റിന്‌ ഓസീസ്‌ തരിപ്പണമാക്കി. അതേസമയം, പ്രതികൂല കാലാവസ്‌ഥയെ തുടര്‍ന്ന്‌ ന്യൂസിലന്‍ഡ്‌-ബംഗ്ലാദേശ്‌ മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും പോയിന്റ്‌ പങ്കിട്ടു. ന്യൂസിലന്‍ഡിന്റെ രണ്ടാം മത്സരമാണ്‌ മഴയത്തൊലിച്ചുപോയത്‌.
ഗ്രൂപ്പ്‌ ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ കിവികള്‍ക്ക്‌ അടുത്തഘട്ടത്തിലേക്കു മുന്നേറാനാകും. അല്ലാത്തപക്ഷം, ബംഗ്ലാദേശ്‌-യു.എസ്‌.എ. മത്സരഫലത്തിനായി അവര്‍ക്കു കാത്തിരിക്കേണ്ടിവരും.
ഓസ്‌ട്രേലിയയ്‌ക്കെതിരേ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ജപ്പാന്‍ എട്ടുവിക്കറ്റിന്‌ 201 റണ്ണടിച്ചു. വണ്‍ഡൗണായെത്തി 135 പന്തില്‍ പുറത്താകാതെ 79 റണ്‍നേടിയ ഹ്യൂഗോ ടാനി-കെല്ലിയാണ്‌ അവരുടെ ടോപ്‌സ്കോറര്‍. നിഹാര്‍ പാമര്‍ (33), മോണ്ട്‌ഗോമെറി ഹാരാ ഹിന്‍സി (29) ചാര്‍ലി ഹാരാ ഹിന്‍സി (24) എന്നിവര്‍ക്കു പുറമേ ഓസീസ്‌ ബൗളര്‍മാരുടെ 30 എക്‌സ്ട്രാറണ്ണുകളും ജപ്പാന്റെ അക്കൗണ്ടിലെത്തി.
ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഓസ്‌ട്രേലിയയ്‌ക്കായി 51 പന്തില്‍ സെഞ്ചുറിയും ആകെ 55 പന്തില്‍ 102 റണ്ണുമടിച്ച വില്‍ മലായ്‌സുക്‌ തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. അഞ്ചുസിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സഹഓപ്പണര്‍ നിതേഷ്‌ സാമുവല്‍ 73 പന്തില്‍ 60 റണ്ണുമായും ടോം ഹോഗന്‍ 19 റണ്ണുമായും പുറത്താകാതെനിന്നു. സ്‌റ്റീവന്‍ ഹോഗനാ(15)ണ്‌ മലായ്‌സുകിനൊപ്പം പുറത്തായ ഓസീസ്‌ ബാറ്റര്‍.

Ads by Google
Tuesday 20 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW