Thursday, March 12, 2026 Last Updated 46 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.31 PM

ത്രീ ഓണ്‍ ത്രീ ദേശീയ ടൂര്‍ണമെന്റ്‌ സമാപിച്ചു

കൊച്ചി: അണ്ടര്‍-14 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള എ.സി.ജി. ജൂനിയര്‍ എന്‍.ബി.എ. ത്രീ ഓണ്‍ ത്രീ ദേശീയ ടൂര്‍ണമെന്റ്‌ സമാപിച്ചു. ആണ്‍-പെണ്‍ വിഭാഗങ്ങളിലായി മൂന്നു ടീമുകള്‍ എ.സി.ജി. ജൂനിയര്‍ എന്‍.ബി.എ. ദേശീയ ഫൈനലിലേക്കു യോഗ്യത നേടി.
കളമശേരിയിലെ രാജഗിരി എച്ച്‌.എസ്‌.എസ്‌. സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ച ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും മൂന്ന്‌ ടീമുകള്‍ എ.സി.ജി. ജൂനിയര്‍ എന്‍.ബി.എ. ദേശീയ ഫൈനലിലേക്ക്‌ യോഗ്യത നേടി.
അവസാന ദിവസം എന്‍.ബി.എ. ബാസ്‌കറ്റ്‌ബോള്‍ സ്‌കൂള്‍ ഇന്ത്യയുടെ ടെക്‌നിക്കല്‍ ഡയറക്‌ടര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ഫെര്‍ണാണ്ടോ ബ്രാസ്‌ പരിശീലന സെഷനുകളില്‍നിന്ന്‌ കഴിഞ്ഞ ദിവസം യോഗ്യത നേടിയ ടീമുകള്‍ക്കു പുറമേ ഓള്‍ സ്‌റ്റാര്‍ ടീമിനെ തെരഞ്ഞെടുത്തു. പെണ്‍കുട്ടികളില്‍ കോഴിക്കോട്‌ പ്ര?വിഡന്‍സ്‌ എച്ച്‌.എസ്‌.എസ്‌, ജി.വി.എച്ച്‌.എസ്‌.എസ്‌., സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂര്‍ എന്നീ ടീമുകളും ആണ്‍കുട്ടികളില്‍ കോട്ടയം ഗിരിദീപം ബഥനി, കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ എച്ച്‌.എസ്‌.എസ്‌. എന്നീ ടീമുകളാണ്‌ കഴിഞ്ഞ ദിവസം യോഗ്യത നേടിയത്‌.
പെണ്‍കുട്ടികളില്‍ കോഴിക്കോട്‌ പ്രോവിഡന്‍സ്‌ എച്ച്‌.എസ്‌.എസിലെ കെ. അക്ഷരയും ആണ്‍കുട്ടികളില്‍ കോട്ടയം ഗിരിദീപം ബഥനി സ്‌കൂളിലെ അഭിനവ്‌ സുരേഷ്‌ എന്നിവര്‍ ടൂര്‍ണമെന്റിലെ മികച്ച താരങ്ങളായി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടോപ്‌ സ്‌കോറര്‍ക്കുള്ള അവാര്‍ഡ്‌ ശ്വേതിക ഭവീഷ്‌ (പ്ര?വിഡന്‍സ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) നേടിയപ്പോള്‍ , ആണ്‍കുട്ടികളില്‍ ജെയ്‌ക്ക് മൈക്കിള്‍ (രാജഗിരി ക്രിസ്‌തു ജയന്തി പബ്ലിക്‌ സ്‌കൂള്‍) ടോപ്‌ സ്‌കോറര്‍ പുരസ്‌കാരം നേടി.
ഓള്‍ സ്‌റ്റാര്‍ ടീം

പെണ്‍കുട്ടികള്‍:. ജോവിന ടിനു (രാജഗിരി ക്രിസ്‌തു ജയന്തി പബ്ലിക്‌ സ്‌കൂള്‍), കെ. ദിയ രാധാകൃഷ്‌ണന്‍ (സെന്റ്‌ തെരേസാസ്‌ കോണ്‍വെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ആന്‍റോസ്‌ ജിജോ (സെന്റ്‌ തെരേസാസ്‌ കോണ്‍വെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ശ്വേതിക ഭവീഷ്‌ (പ്ര?വിഡന്‍സ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)

ആണ്‍കുട്ടികള്‍

ഇവാന്‍ ജോണ്‍ (ജ്യോതി നികേതന്‍), എം.എം. മാധവ്‌ കൃഷ്‌ണ (ടി.എസ്‌.ഡി കുന്നംകുളം), ജെയ്‌ക് മൈക്കിള്‍ ഇലഞ്ഞിക്കല്‍ (രാജഗിരി ക്രിസ്‌തു ജയന്തി പബ്ലിക്‌ സ്‌കൂള്‍), ആദി ജി. നായര്‍ - സില്‍വര്‍ ഹില്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Ads by Google
Tuesday 20 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW