Thursday, March 12, 2026 Last Updated 39 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 01.39 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണം: അന്വേഷണത്തില്‍ സര്‍ക്കാര്‍ എസ്‌ഐടിയെ സമ്മര്‍ദത്തിലാക്കുന്നു

uploads/news/2026/01/821742/kc-venugopal-600-360.gif

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ എസ്‌ഐടിയെ സമ്മര്‍ദത്തിലാക്കുകയാണെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന് ധാര്‍മ്മികമായി തുടരാന്‍ അവകാശമില്ല. കോടതി നിരീക്ഷണത്തോടെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഒരു അന്വേഷണത്തിനും കോണ്‍ഗ്രസ് എതിരല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

ഒരു വര്‍ഗീയ സംഘടനയുമായി ഒത്തുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദ്വേഷം വളര്‍ത്താന്‍ ആര് ശ്രമിച്ചാലും കോണ്‍ഗ്രസ് ഒപ്പം നില്‍ക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.എല്ലാ സമുദായ സംഘടനകളോടും ആശയവിനിമയം നടത്തും. വിദ്വേഷം വളര്‍ത്താന്‍ ആര് ശ്രമിച്ചാലും അതിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സജി ചെറിയാനെ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവന സാമൂഹ്യ അന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതം നിറഞ്ഞതാണ്. മത തീവ്രവാദികള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. നയ പ്രഖ്യാപന പ്രസംഗത്തില്‍ ചില കാര്യങ്ങള്‍ ഗവര്‍ണര്‍ വിട്ടു കളഞ്ഞെന്ന മുഖ്യമന്ത്രിയുടെ വാദം ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് ഇതിനേക്കാള്‍ വലിയ വെട്ടല്‍ നടന്ന കാലത്ത് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഇന്ന് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പറയുന്നത് അന്തര്‍ധാരയുടെ ഭാഗമാണ്. മുന്‍പ് വെട്ടിയപ്പോള്‍ മിണ്ടാതിരുന്നവര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

Ads by Google
Ads by Google
TRENDING NOW