Saturday, March 14, 2026 Last Updated 38 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 12.14 PM

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയാക്കണമെന്ന് പറഞ്ഞിട്ടില്ല ; പ്രതികളെ സംരക്ഷിച്ചു മുഖ്യമന്ത്രി പങ്കാളിയാകുന്നു

uploads/news/2026/01/822079/vds.jpg

തിരുവനന്തപുരം: സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നോ അദ്ദേഹത്തെ പ്രതിയാക്കണമെന്നോ തങ്ങള്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി അതില്‍ പങ്കാളിയാണെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതുകൊണ്ട് ആരെങ്കിലൂം കുറ്റക്കാര്‍ ആകുന്നില്ലെന്നും ഇവരെയെല്ലാം സംരക്ഷിക്കുന്നതിലാണ് മുഖ്യമന്ത്രി പങ്കാളിയാകുന്നതെന്നും പറഞ്ഞു.

ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. ഒരു കേസിലെ പ്രതിക്കൊപ്പം ഫോട്ടോ എടുത്തവരെ മുഴുവന്‍ പ്രതിയാക്കണമെന്ന മണ്ടത്തരം തങ്ങള്‍ പറയില്ല. എന്നാല്‍ കടകംപള്ളി സുരേന്ദ്രനെതിരേ പറയുന്നത് ശബരിമല സ്വര്‍ണത്തിന്റെ കാര്യത്തില്‍ ദേവസ്വം തീരുമാനം എടുക്കുമ്പോള്‍ അന്നത്തെ മന്ത്രി അത് അറിയേണ്ടത് അല്ലേയെന്നും സതീശന്‍ ചോദിച്ചു. അല്ലാതെ ഫോട്ടോ എടുത്തതിന്റെ പേരില്‍ അല്ല കടകംപള്ളി സുരേന്ദ്രനെതിരെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഭതല്ലിപ്പൊളിച്ച സിപിഐഎമ്മുകാര്‍ സഭയിലെ ജനാധിപത്യം തങ്ങളെ പഠിപ്പിക്കേണ്ട. പ്രതിപക്ഷം നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്നതില്‍ വി ശിവന്‍കുട്ടിയുടെ ക്ലാസും വേണ്ടെന്ന് സതീശന്‍ പറഞ്ഞു.

ഭരണപക്ഷത്തെ നേതാക്കള്‍ പ്രതിപക്ഷം വരുന്നതുപോലെ സഭയില്‍നിന്ന് പുറത്തുവന്ന് ഇന്ന് മാധ്യമങ്ങളെ കണ്ടത് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അവരുടെ റിഹേഴ്സലാണ്. സാധാരണ പ്രതിപക്ഷം ചെയ്യുന്ന രീതിയാണ് ഇതെന്നും സതീശന്‍ പരിഹസിച്ചു. വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്തതാണ്. അതുകൊണ്ടാണ് സഭാ നടപടികള്‍ സ്തംഭിപ്പിച്ച് സമരം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രന് സ്വര്‍ണക്കൊള്ളയില്‍ വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കൊള്ളയില്‍ ഇനി നടപടിയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്ത് നേര്‍പ്പിക്കാന്‍ ഭരണപക്ഷം നോക്കേണ്ടെന്നും നടപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബാനറുമായി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് എംഎല്‍എമാര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW