-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ എംഎല്‍എ മാര്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ ചെയര്‍ വിട്ടുപോകുകയും സഭ സ്തംഭിക്കുകയും ചെയ്തു. രണ്ടു തവണയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ വീണ്ടും ഡയസിലേക്ക് ഇടിച്ചുകയറാന്‍ നോക്കിയത്.
ചോദ്യോത്തരവേള തുടരുമ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണസംഘത്തിന്റെ അന്വേഷണം തടസ്സപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളുകയും ചെയതു. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് ചുറ്റം നില്‍ക്കുകയും എംഎല്‍എ അന്‍വര്‍ സാദത്താണ് കാല്‍ ഉയര്‍ത്തി ഡയസിന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുകയുമായിരുന്നു. അന്‍വര്‍ സാദത്തിന് പുറമെ ടി വി ഇബ്രാഹീം, സനീഷ് കുമാര്‍ ജോസഫ് എന്നിവരും ഡയസിലേക്ക് ചാടി കടക്കാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങള്‍ തിരികെ സീറ്റുകളിലേക്ക് മടങ്ങി.
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു. നിയമസഭയില്‍ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാന്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ശ്രമം. ഇതിന് പിന്നാലെ സ്പീക്കര്‍ ഡയസ് വിട്ട് എഴുന്നേറ്റ് പോയി.