Wednesday, March 11, 2026 Last Updated 9 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.07 AM

കാത്തിരുന്നത് മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക്; അടിപൊളി സര്‍പ്രൈസുമായി എത്തിയതോ മോഹന്‍ലാല്‍; ‘ചത്താ പച്ചയില്‍ ഞാനും സുഹൃത്തുമുണ്ടെ’ന്ന് ലാലേട്ടന്‍; റീല്‍ തരംഗം

യുവാക്കള്‍ അണിനിരക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ചത്താ പച്ചാ’ യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുണ്ട് എന്നതാണ് കഴിഞ ദിവസം വന്ന അപ്ഡേറ്റ്. ഇപ്പോഴിതാ ഈ സിനിമയില്‍ താനുമുണ്ട് എന്ന് താരരാജാവ് മോഹന്‍ലാല്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.
Mammootty, Mohanlal, Chatha Pacha movie
Mohanlal in Chatha Pacha movie (Image Source: Instagram)

പുതുമുഖ സംവിധായകരുടെ വ്യത്യസ്ത ജോണറിലുള്ള സിനിമകള്‍ മിക്കപ്പോഴും ആരാധകര്‍ ഏറ്റെടുത്ത് വിജയിപ്പിക്കാറുണ്ട്. പ്രേക്ഷകരിഷ്ടപ്പെടുന്ന എലമന്റുകള്‍ അതിലുണ്ടാകുമെന്നതു തന്നെയാണ് ഈ സിനിമികള്‍ വിജയിക്കാനുള്ള കാരണം. അതുപോലെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു സിനിമയാണ് നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’.
ഈ സിനിമയില്‍ കാമിയോ വേഷത്തില്‍ താനുമുണ്ട് എന്നത് ഇക്കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞിരുന്നു. ആ വാര്‍ത്ത തന്നെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഇപ്പോഴിതാ മമ്മൂട്ടിക്ക് പിന്നാലെ താരരാജാവ് മോഹന്‍ലാലും സിനിമയിലെത്തുന്നു എന്ന അപ്ഡേറ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട അപ്‌ഡേറ്റ് വീഡിയോയില്‍ വളരെ രസകരമായാണ് നടന്‍ മോഹന്‍ലാല്‍ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘‘ചത്താ പച്ച...ഈ വരുന്ന ജനുവരി 22 നു ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്. പിന്നെ എന്റെ അടുത്തൊരു സുഹൃത്തുമുണ്ട്. അതുകൊണ്ട് ഈ സിനിമയുടെ ആദ്യ ടിക്കറ്റ് ഞാന്‍ ബുക്ക് ചെയ്യാന്‍ പോകുന്നു...’’ എന്നാണ് വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. ഒപ്പം ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിംഗിനും മോഹന്‍ലാലാണ് തുടക്കമിട്ടു.
എന്നാല്‍ ‘ചത്താ പച്ച’ സെറ്റില്‍ മോഹന്‍ലാല്‍ എത്തയതായി നേരത്തെ സൂചനകളൊന്നും കേട്ടിരുന്നില്ല. അതുകൊണ്ട് ഒരൊറ്റ ഷോട്ടില്‍ മാത്രമായിരിക്കും മോഹന്‍ലാല്‍ വന്നുപോകുന്നത് എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. സ്റ്റോറി നരേഷന്റെ ഭാഗമായി ശബ്ദം കൊണ്ട് മാത്രമാകും താരരാജാവ് ഈ പ്രൊജക്ടിന്റെ ഭാഗമായിരിക്കുന്നതെന്ന് പറയുന്നവരുമുണ്ട്. എന്തു തന്നെയായാലും വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ത്രില്ലിലാണ് ആരാധകരെല്ലാം.

ഡബ്ല്യൂ ഡബ്ല്യൂ ഇ റെസ്ലിങ് പ്രമേയമാക്കിയുള്ള ആക്ഷന്‍ ചിത്രമാണ് ‘ചത്താ പച്ച’. പത്ത് ദിവസത്തോളം മമ്മൂട്ടി ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയിരുന്നു. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് മമ്മൂട്ടി കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ.
മട്ടാഞ്ചേരില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഡബ്ല്യൂ ഡബ്ല്യൂ ഇ റെസ്ലിംഗില്‍ ആകൃഷ്ടരായ മട്ടാഞ്ചേരിയിലെ യുവാക്കള്‍ക്കിടയിലേക്ക് സമാനമായ രീതിയിലുള്ള ഒരു ടൂര്‍ണമെന്റ് വരുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം.
വാള്‍ട്ടര്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.
യുവാക്കളുടെ ആശാനായാണ് മമ്മൂട്ടി കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് വിവരം. ട്രെയ്‌ലറില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിന്റെ ബാക്ക് ഷോട്ട് കാണിച്ചിരുന്നു. ഇത് മമ്മൂട്ടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തുകയും ചെയ്തിരുന്നു. ഓരോ കഥാപാത്രങ്ങള്‍ക്കും റെസ്ലിങ് താരങ്ങളുമായി ബന്ധമുണ്ട്. അതില്‍ അണ്ടര്‍ടേക്കറുമായി ബന്ധപ്പെടുത്തിയുള്ളതാണ് മമ്മൂട്ടി കഥാപാത്രമെന്നും ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Ads by Google
Tuesday 20 Jan 2026 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW