Thursday, March 12, 2026 Last Updated 46 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.27 AM

റെക്കോഡുമായി ദക്ഷിണാഫ്രിക്ക

uploads/news/2026/01/821638/sp2.jpg

വിന്‍ഹോക്‌: അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പില്‍ ടാന്‍സാനിയയ്‌ക്കെതിരേ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക. ടാന്‍സിനയയ്‌ക്കെതിരേ 329 റണ്ണിനാണു ദക്ഷിണാഫ്രിക്ക ജയിച്ചത്‌.
ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക അഞ്ച്‌ വിക്കറ്റിന്‌ 397 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ടാന്‍സാനിയ 33-ാം ഓവറില്‍ 68 റണ്ണിന്‌ ഓള്‍ഔട്ടായി. ബായാന്‍ഡ മജോള, ജാസണ്‍ റൗളേഴ്‌സ് എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും മിഖായേല്‍ ക്രൂയികാംപ്‌, ബാന്‍ഡി എംബാത, കോര്‍ണി ബോത എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. യൂത്ത്‌ ഏകദിനത്തിലെ ഏറ്റവും വലിയ ജയമാണിത്‌. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ ആദ്യ ജയമാണിത്‌. ആദ്യ മത്സരത്തില്‍ അവരെ അഫ്‌ഗാനിസ്‌ഥാന്‍ അട്ടിമറിച്ചിരുന്നു. രണ്ട്‌ കളികളില്‍നിന്നു രണ്ട്‌ പോയിന്റ്‌ നേടിയ ദക്ഷിണാഫ്രിക്ക രണ്ടാമതും അത്രയും പോയിന്റുള്ള വെസ്‌റ്റിന്‍ഡീസ്‌ മൂന്നാമതുമാണ്‌. രണ്ട്‌ കളികളും ജയിച്ച അഫ്‌ഗാനിസ്‌ഥാനാണ്‌ ഒന്നാമത്‌.
രണ്ട്‌ കളികളും തോറ്റ ടാന്‍സായി സൂപ്പര്‍ സിക്‌സ് കാണില്ലെന്ന്‌ ഉറപ്പായി. ഇന്നലെ ടോസ്‌ നേടിയ ടാന്‍സാനിയ നായകന്‍ ലക്ഷ്‌ ബാക്രനിയ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ജാസണ്‍ റൗളേഴ്‌സ് (101 പന്തില്‍ അഞ്ച്‌ സിക്‌സറും 10 ഫോറുമടക്കം പുറത്താകാതെ 125), നായകന്‍ മുഹമ്മദ്‌ ബുല്‍ബുലിയ (108 പന്തില്‍ ഒരു സിക്‌സറും 10 ഫോറുമടക്കം 108) എന്നിവരുടെ സെഞ്ചുറികളാണ്‌ ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌.
ഓപ്പണര്‍മാരായ ജോറിച്‌ വാന്‍ സ്‌കൂവിക്‌ (34 പന്തില്‍ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 47), അഡ്‌നാന്‍ ലാഗെദിന്‍ (31 പന്തില്‍ 32), പോള്‍ ജെയിംസ്‌ (18 പന്തില്‍ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 46) എന്നിവരും വെടിക്കെട്ടായി. ടാന്‍സാനിയയുടെ റെയ്‌മണ്ട്‌ ഫ്രാന്‍സിസ്‌ 10 ഓവറില്‍ 70 റണ്‍ വഴങ്ങി. ടാന്‍സാനിയന്‍ നിരയില്‍ 17 റണ്ണെടുത്ത സിംബ എംബാകിയാണു ടോപ്‌ സ്‌കോറര്‍. സി ഗ്രൂപ്പ്‌ മത്സരത്തില്‍ പാകിസ്‌താന്‍ സ്‌കോട്ട്‌ലന്‍ഡിനെ ആറ്‌ വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത സ്‌കോട്ട്‌ലന്‍ഡ്‌ 49-ാം ഓവറില്‍ 187 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 44-ാം ഓവറില്‍ ലക്ഷ്യം കടന്നു. എ ഗ്രൂപ്പ്‌ മത്സരത്തില്‍ ശ്രീലങ്ക അയര്‍ലന്‍ഡിനെ 106 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക അഞ്ച്‌ വിക്കറ്റിന്‌ 267 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത അയര്‍ലന്‍ഡ്‌ 41-ാം ഓവറില്‍ 161 റണ്ണിന്‌ ഓള്‍ഔട്ടായി.

Ads by Google
Tuesday 20 Jan 2026 12.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW