-->
കളമശേരി: ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കളമശേരിയിലെ രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 12-ാ മത് എ.സി.ജി. ജൂനിയര്‍ എന്‍.ബി.എ. 3 ഓണ്‍ 3 നാഷണല്‍ ടൂര്‍ണമെന്റില്‍ ഗിരിദീപം ബെഥനി കോട്ടയവും കോഴിക്കോട് പ്ര?വിഡന്‍സ് എച്ച്.എസ.്‌എസും ജേതാക്കളായി.
പെണ്‍കുട്ടികളില്‍ കോഴിക്കോട് പ്ര?വിഡന്‍സ് എച്ച്.എസ്.എസ്. സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂരിനെ ((21-8) തോല്‍പ്പിച്ചു ജേതാക്കളായി.
ആണ്‍കുട്ടികളുടെ ഫൈനലില്‍ ഗിരിദീപം ബെഥനി കോട്ടയം (15-14) ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തോല്‍പ്പിച്ചു. വെങ്കലപ്പോരാട്ടത്തില്‍ രാജഗിരി ക്രിസ്‌തുജയന്തി പബ്ലിക് സ്‌കൂള്‍ കാക്കനാട് (15-14) സില്‍വര്‍ ഹില്‍ എച്ച്.എസ.്‌എസ്. കോഴിക്കോടിനെ തോല്‍പ്പിച്ചു. പെണ്‍കുട്ടികളില്‍ പ്രോവിഡന്‍സ് ബി ടീം അവരുടെ സി ടീമിനെ (19-12) തോല്‍പ്പിച്ചു വെങ്കലം നേടി.