Thursday, March 12, 2026 Last Updated 46 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.27 AM

രഞ്‌ജി കളിക്കാന്‍ ഗില്‍

രാജ്‌കോട്ട്‌: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക്‌ മടങ്ങുന്നു. 22 മുതല്‍ രാജ്‌കോട്ടില്‍ സൗരാഷ്‌ട്രയ്‌ക്കെതിരെ നടക്കുന്ന പഞ്ചാബിന്റെ രഞ്‌ജി ട്രോഫി മത്സരത്തില്‍ കളിക്കാനാണു ഗില്ലിന്റെ തീരുമാനം.
ഗ്രൂപ്പ്‌ ബിയില്‍ ആറാം സ്‌ഥാനത്തുള്ള പഞ്ചാബിന്‌ നോക്കൗട്ട്‌ സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്‌. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന്‌ മത്സരങ്ങളിലും ഗില്‍ കളിച്ചിരുന്നു. നിലവിലെ ചാമ്പ്യനായ സൗരാഷ്ര്‌ടയ്‌ക്കെതിരേ പഞ്ചാബിന്റെ ബാറ്റിങ്‌ നിരയ്‌ക്ക് കരുത്താകാന്‍ ഗില്ലിന്റെ സാന്നിധ്യം സഹായിക്കും.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 41 റണ്ണിനു ജയിച്ചതോടെയാണ്‌ ന്യൂസിലന്‍ഡ്‌ 2-1 നു പരമ്പര നേടിയത്‌. ഇന്ത്യയില്‍ ആദ്യമായാണു ന്യൂസിലന്‍ഡ്‌ ദ്വിരാഷ്‌ട്ര ഏകദിന പരമ്പര നേടുന്നത്‌. കഴിഞ്ഞ പര്യടനത്തില്‍ അവര്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്‌റ്റ് പരമ്പരയും നേടി. ഇന്‍ഡോറിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 337 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 46-ാം ഓവറില്‍ 296 റണ്ണിന്‌ ഓള്‍ഔട്ടായി.

Ads by Google
Tuesday 20 Jan 2026 12.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW