Thursday, March 12, 2026 Last Updated 46 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.27 AM

ബാഴ്‌സയ്‌ക്ക് കാലിടറി

മാഡ്രിഡ്‌: സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ ഒന്നാം സ്‌ഥാനത്തുള്ള ബാഴ്‌സലോണയ്‌ക്ക് റയാല്‍ സോസിഡാഡിനെതിരേ തോല്‍വി. സോസിഡാഡിന്റെ തട്ടകമായ റായിലെ അരീനയില്‍ നടന്ന മത്സരത്തില്‍ 2-1 നാണു ബാഴ്‌സ തോറ്റത്‌.
സോസിഡാഡിനായി മാര്‍ക്‌ ഒയ്‌സര്‍ബാല്‍, ഗോണ്‍സാലോ ഗെ്വഡസ്‌ എന്നിവര്‍ ഗോളടിച്ചു. മാര്‍കസ്‌ റാഷ്‌ഫോഡാണു ബാഴ്‌സയ്‌ക്കായി ഗോളടിച്ചത്‌.
കാര്‍ലോസ്‌ സോളര്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായതോടെ സോസിഡാഡ്‌ പത്തു പേരുമായാണു മത്സരം അവസാനിപ്പിച്ചത്‌്. ബാഴ്‌സയുടെ തുടര്‍ച്ചയായ 12 ജയങ്ങളുടെ കുതിപ്പിനാണ്‌ അവസാനമായത്‌. പുതിയ കോച്ച്‌ പെല്ലെഗ്രിനോ മറ്റരാസോയ്‌ക്ക് കീഴില്‍ ഉജ്വല ഫോമിലുള്ള സോസിഡാഡ്‌ ജയത്തോടെ പട്ടികയില്‍ എട്ടാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നു. 20 കളികളില്‍നിന്ന്‌ 24 പോയിന്റാണ്‌ അവര്‍ നേടിയത്‌്.
ഒന്നാം സ്‌ഥാനത്തു തുടരുന്ന ബാഴ്‌സയ്‌ക്ക് 49 പോയിന്റാണ്‌. രണ്ടാം സ്‌ഥാനക്കാരായ റയാല്‍ മാഡ്രിഡും ബാഴ്‌സയും തമ്മിലുള്ള അകലം ഒരു പോയിന്റായി കുറഞ്ഞു. മത്സരത്തിലുടനീളം ബാഴ്‌സ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ കീപ്പര്‍ അലക്‌സ് റെമിറോയുടെ പ്രകടനമാണ്‌ സോസിഡാഡിന്‌ തുണയായത്‌. ബാഴ്‌സയുടെ നാല്‌ ശ്രമങ്ങള്‍ പോസ്‌റ്റില്‍ തട്ടി തെറിച്ചപ്പോള്‍, രണ്ട്‌ ഗോളുകള്‍ വാറില്‍ നിഷേധിച്ചു. റോബര്‍ട്ട്‌ ലെവന്‍ഡോവ്‌സ്‌കിയുടെ മിന്നല്‍ ഹെഡര്‍ ബാറിലേക്ക്‌ തട്ടിത്തെറിപ്പിച്ചത്‌ ഉള്‍പ്പെടെയുള്ള റെമിറോയുടെ സേവുകള്‍ നിര്‍ണായകമായി.

Ads by Google
Tuesday 20 Jan 2026 12.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW