Thursday, March 12, 2026 Last Updated 46 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.27 AM

കേരളത്തെ വരുണ്‍ നയിക്കും

തിരുവനന്തപുരം: ജമ്മു കശ്‌മീരിനും മേഘാലയയ്‌ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുണ്‍ നായനാരാണു നായകന്‍. അണ്ടര്‍ 19 വിഭാഗത്തില്‍ തിളങ്ങിയ മാനവ്‌ കൃഷ്‌ണ, ഹൃഷികേശ്‌ എന്‍. തുടങ്ങിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
തുമ്പ സെന്റ്‌ സേവിയേഴ്‌സ് ഗ്രൗണ്ടില്‍ വെള്ളിയാഴ്‌ച മുതലാണ്‌ മത്സരം. ടൂര്‍ണമെന്റില്‍ ഇനി നാല്‌ മത്സരങ്ങളാണ്‌ കേരളത്തിനു ബാക്കിയുള്ളത്‌. ജമ്മു കശ്‌മീര്‍, മേഘാലയ, ഗോവ, ഝാര്‍ഖണ്ഡ്‌ ടീമുകള്‍ക്കെതിരെയാണ്‌ ഇനിയുള്ള മത്സരങ്ങള്‍. മേഘാലയ ഒഴികെ മറ്റ്‌ മൂന്ന്‌ ടീമുകളുമായുള്ള മത്സരങ്ങളുടെയും വേദി കേരളത്തിലാണ്‌. മൂന്ന്‌ മത്സരങ്ങളില്‍ രണ്ടെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ പഞ്ചാബിനെതിരെ കേരളം തോല്‍വി വഴങ്ങി.
കേരള ടീം: വരുണ്‍ നായനാര്‍ (നായകന്‍), കൃഷ്‌ണനാരായണ്‍ എ.പി., ആസിഫ്‌ അലി, അക്ഷയ്‌ എസ്‌.എസ്‌., ഷോണ്‍ റോജര്‍, മാനവ്‌ കൃഷ്‌ണ, പവന്‍ ശ്രീധര്‍, ഹൃഷികേശ്‌ എന്‍., അഭിറാം എസ്‌., പവന്‍ രാജ്‌, ആദിത്യ ബൈജു, കൈലാസ്‌ ബി. നായര്‍, ജിഷ്‌ണു എ., രോഹന്‍ നായര്‍, അനുരാജ്‌. എസ്‌.

Ads by Google
Tuesday 20 Jan 2026 12.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW