Thursday, March 12, 2026 Last Updated 59 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.23 AM

ഡിജിറ്റല്‍ അറസ്‌റ്റിലൂടെ ഡോക്‌ടറില്‍നിന്ന്‌ പണംതട്ടി; പഞ്ചാബ്‌ സ്വദേശി പിടിയില്‍

തലശേരി: തലശേരി സ്വദേശിയായ വനിതാ ഡോക്‌ടറെ ഡിജിറ്റല്‍ അറസ്‌റ്റ് ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. പഞ്ചാബ്‌ ലുധിയാന സ്വദേശിയായ ജീവന്‍ രാം(28) ആണ്‌ കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായത്‌.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഉള്‍ഗ്രാമത്തില്‍വച്ചാണ്‌ അന്വേഷണസംഘം പ്രതിയെ പിടികൂടിയത്‌.
കഴിഞ്ഞ നവംബര്‍ 30നാണ്‌ കേസിനാസ്‌പദമായ സംഭവം. മുംബൈ സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ എന്ന വ്യാജേന വാട്‌സാപ്പ്‌ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്‌ നിലവിലുണ്ടെന്ന്‌ ഭീഷണിപ്പെടുത്തി. തുടര്‍ന്ന്‌ കേസ്‌ ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ ഡോക്‌ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ അയപ്പിക്കുകയായിരുന്നു.
തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവന്‍ രാം ചെക്ക്‌ വഴി അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചതായി പോലീസ്‌ കണ്ടെത്തി. പ്രതിയുടെ ലൊക്കേഷന്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരുന്നത്‌ അന്വേഷണത്തെ ബാധിച്ചെങ്കിലും അഞ്ചുദിവസത്തോളം പിന്തുടര്‍ന്നാണു പോലീസ്‌ പ്രതിയെ വലയിലാക്കിയത്‌.
കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ പി. നിധിന്‍രാജിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.ഐ: ടി.പി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. എസ്‌.ഐ. ഇ. ജ്യോതി, സി.പി.ഒ. കെ. സുനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ads by Google
Tuesday 20 Jan 2026 12.23 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW