Wednesday, March 11, 2026 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 04.55 PM

‘വാള്‍ട്ടറിന്റെ ടീം കൊച്ചിയില്‍ ഇറങ്ങുണ്ടെന്ന് കേട്ടെ’ന്ന് രഞ്ജിനി ഹരിദാസ്; ‘അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ’യെന്ന് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ മറുപടിക്ക് കൈയടിച്ച് ആരാധകര്‍

uploads/news/2026/01/821582/Untitled-5.jpg
Mammootty about chatha pacha movie (Image Source: YouTube)

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. താരത്തിന്റെ പുതിയ സിനിമകളുടെ അപ്ഡേഷനുകള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. മമ്മൂട്ടിയുടെ പുതിയ സിനിമകളുടെ അനൗണ്‍സ്മെന്റ് വരുമ്പോള്‍ മുതല്‍ താരത്തിന്റെ കഥാപാത്രം ഏതാണെന്നും എങ്ങനെയാണെന്നുമാണ് ആരാധകരുടെ ചോദ്യം.
ഇപ്പോഴിതാ നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച - റിംഗ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലെ തന്റെ അതിഥി വേഷത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ദുബൈയിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ചാണ് ‘വാൾട്ടർ’ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകൾ താരം വ്യക്തത വരുത്തിയത്. ഒപ്പം ചിത്രത്തിന്റെ റിലീസ് തീയതി 22 ആണെന്നും താരം അറിയിച്ചു.
വ്യവസായി പോളണ്ട് മൂസയുടെ ‘ഫ്രാഗ്രന്‍സ് വേള്‍ഡ്’ 150-ൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതിന്റെ ആഘോഷ പരിപാടിയിലാണ് മമ്മൂട്ടി പങ്കെടുത്തത്. വേദിയിലെത്തിയ മമ്മൂട്ടിയോട് അവതാരക രഞ്ജിനി ഹരിദാസ് ‘ചത്താ പച്ച’യെക്കുറിച്ച് ചോദിച്ചു.
‘വാള്‍ട്ടറിന്റെ കുറച്ച് പിള്ളേര് അവിടെ കൊച്ചിയില്‍ ഇറങ്ങുന്നുണ്ടെന്ന് കേട്ടു’ എന്നാണ് രഞ്ജിനിയുടെ ചോദിച്ചത്. അതിനു മറുപടിയായി, ‘‘അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ... 22-ാം തീയതിയാ, ചത്താ പച്ച...’ എന്ന് മമ്മൂട്ടി പറഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ ഈ വാക്കുകള്‍ ഏറ്റെടുത്ത്.
അതോടെ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിലൂടെ ആകാംഷയുയർത്തിയ ‘വാൾട്ടർ’ മമ്മൂട്ടിയുടെ കഥാപാത്രമാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യു.ഡബ്ല്യു.ഇ സ്റ്റൈൽ ആക്ഷൻ കോമഡി എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഒരു പഞ്ച് ഡയലോഗ് പറഞ്ഞാണ് അവസാനിക്കുന്നത്. ഇത് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനയാണെന്ന് ആരാധകര്‍ക്ക് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനുള്ള സ്ഥിതീകരണമാണ് മെഗാസ്റ്റാര്‍ വേദിയില്‍ വച്ച് നല്‍കിയത്.

Ads by Google
Monday 19 Jan 2026 04.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW