Saturday, March 14, 2026 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 06.46 PM

വയനാട് ടൗണ്‍ഷിപ്പ് പരിപാടിയില്‍ സൈബര്‍ ആക്രമണം: മമ്മൂട്ടിയോട് പരസ്യമായി മാപ്പുചോദിച്ച് മുഖ്യമന്ത്രി

uploads/news/2026/03/829254/mammootty-and-pinarayi.jpg

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയോട് പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി സൂപ്പര്‍താരത്തോട് മാപ്പു പറഞ്ഞത്.

ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മഹാനടനെ മനസിലാക്കണമായിരുന്നു എന്നും വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നന്മ മാത്രം ഉദ്ദേശിച്ച് ഉണ്ടായ മമ്മൂട്ടിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയാണ് വിവാദമുണ്ടായത്. പിന്നാലെ നടനെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മമ്മൂട്ടിക്കെതിരെ സൈബറാക്രമണങ്ങള്‍ ഉണ്ടായത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം റഫീഖ് വിശദീകരണം നല്‍കി. മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ കാര്യം അപമാനിക്കുന്ന നിലയില്‍ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു കുറിപ്പ്്.

Ads by Google
Monday 09 Mar 2026 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW