Friday, March 13, 2026 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 12.46 PM

ഞങ്ങള്‍ എപ്പോഴും പരസ്പരം പറക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു; 25 ാം വിവാഹവാര്‍ഷികദിനത്തില്‍ അക്ഷയ് കുമാറിന് ആശംസകള്‍ നേര്‍ന്ന് ട്വിങ്കിള്‍

twinkle-khanna
photo-www.instagram.com/twinklerkhanna/

നിരവധി ആരാധകരുളള താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. 2001 ജനുവരി 17 നായിരുന്നു ഇവരുടെ വിവാഹം. 25 വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കുമ്പോള്‍ ഭര്‍ത്താവ് അക്ഷയ് കുമാറിന് രസകരവും ഹൃദയംഗമവുമായ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ട്വിങ്കിള്‍ ഖന്ന. ഇരുവരും പാരാഗ്ലൈഡിങ് ചെയ്യുന്നതിന്റെ വീഡിയോയും ട്വിങ്കിള്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഞങ്ങളുടെ വിവാഹത്തിന്റെ ഏറ്റവും നല്ല ഭാഗം? ഞങ്ങള്‍ എപ്പോഴും പരസ്പരം പറക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ചിലപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഇന്നത്തെപ്പോലെ, 25 വര്‍ഷത്തെ സ്‌നേഹത്തിന്റെയും പിന്തുണയുടെയും മലമുകളില്‍ നിന്ന് ചാടലിന്റെയും ഓര്‍മകള്‍ ’വീഡിയോയ്‌ക്കൊപ്പം ട്വിങ്കിള്‍ ഖന്ന കുറിച്ചു.

പാരാഗ്ലൈഡിങ്ങിനായി തയാറെടുക്കുന്ന ട്വിങ്കിളിനെ വീഡിയോയില്‍ കാണാം. അക്ഷയ് അവരോട് നിങ്ങള്‍ ചാടാന്‍ തയാറാണോ എന്ന് ചോദിക്കുമ്പോള്‍ തലയാട്ടി കൊണ്ട് എല്ലാത്തിനും കാരണം നിങ്ങള്‍ തന്നെയാണ് എന്നായിരുന്നു ട്വിങ്കിളിന്റെ മറുപടി. ട്വിങ്കിള്‍ പറന്നുയരാന്‍ ഒരുങ്ങുമ്പോള്‍ പരിഭ്രാന്തിയോടെ കാണപ്പെടുന്നു. എന്നിരുന്നാലും പാരാഗ്ലൈഡിങ് ആസ്വദിച്ച് ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ ഹാപ്പി ആനിവേഴ്‌സറി എന്ന് ഉറക്കെ വിളിച്ചു പറയുന്നതായി കേള്‍ക്കാം. ക്യാമറയ്ക്കു പിന്നില്‍ നിന്ന് അക്ഷയ് ചിരിക്കുന്നതായും വീഡിയോയിലുണ്ട് . ട്വിങ്കിളിനുശേഷം അക്ഷയ് കുമാറും പാരാഗ്ലൈഡിങ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.

അക്ഷയ് കുമാറും ഭാര്യയ്ക്ക് 25 ാം വിവാഹവാര്‍ഷികാശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞങ്ങള്‍ രണ്ടാളും ഇഷ്ടപ്പെടുന്ന ഭ്രാന്തിന്റെ 25 വര്‍ഷങ്ങള്‍ എന്നാണ് ട്വിങ്കിള്‍ വളരെ ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കിട്ട് അക്ഷയ് കുമാര്‍ കുറിച്ചത്.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അക്ഷയ് കുമാര്‍ അഭിനേത്രിയും എഴുത്തുകാരിയും ഇന്റീരിയര്‍ ഡിസൈനറുമായ ട്വിങ്കിള്‍ ഖന്നയെ വിവാഹം ചെയ്തത്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച ട്വിങ്കിള്‍ പിന്നീട് കുടുംബജീവിതത്തിലേക്കും എഴുത്തിലേക്കും വഴിമാറി. വിവാഹശേഷം സിനിമ ഉപേക്ഷിച്ച് ട്വിങ്കിള്‍ 'മിസ്സിസ് ഫണ്ണിബോണ്‍സ്' എന്ന പേരില്‍ കോളം എഴുതുന്നുണ്ട്, ഒപ്പം മൂന്നു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ആരവ്, നിതാര എന്നിവരാണ് മക്കള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW