Thursday, March 12, 2026 Last Updated 13 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.32 PM

ബോംബ്‌ ഭീഷണി; ഇന്‍ഡിഗോ വിമാനം ലഖ്‌നൗവില്‍ ഇറക്കി

ലഖ്‌നൗ: ഡല്‍ഹിയില്‍നിന്ന്‌ ബാഗ്‌ഡോഗ്രയിലേക്ക്‌ പറന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ വിമാനത്തിന്‌ യാത്രാമധ്യേ ബോംബ്‌ ഭീഷണി. തുടര്‍ന്ന്‌ വിമാനം ഇന്നലെ രാവിലെ ലഖ്‌നൗ വിമാനത്താവളത്തിലേക്ക്‌ തിരിച്ചുവിട്ടു.
വിമാനത്തില്‍ 222 യാത്രക്കാരും എട്ട്‌ ശിശുക്കളും രണ്ട്‌ പൈലറ്റുമാരും അഞ്ച്‌ ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
6ഇ-6650 എന്ന വിമാനവുമായി ബന്ധപ്പെട്ട്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോളിന്‌ (എ.ടി.സി) രാവിലെ 8.46 ഓടെയാണ്‌ മുന്നറിയിപ്പ്‌ ലഭിച്ചതെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
രാവിലെ 9.17 ന്‌ വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക്‌ മാറ്റി. വിമാനത്തിന്റെ പിന്‍ഭാഗത്തെ ടോയ്‌ലറ്ററിക്കുള്ളിലെ ടിഷ്യു പേപ്പറില്‍ ഒരു കൈയ്യെഴുത്ത്‌ കുറിപ്പ്‌ കണ്ടെത്തി. അതില്‍ 'വിമാനത്തില്‍ ബോംബ്‌' എന്ന്‌ എഴുതിയിരുന്നു. വിമാനത്തിന്റെ ലഗേജ്‌ കമ്പാര്‍ട്ടുമെന്റില്‍ പായ്‌ക്ക്‌ ചെയ്‌ത അവസ്‌ഥയിലുള്ള റേഡിയോ ആക്‌ടീവ്‌ വസ്‌തുക്കള്‍ (എന്‍.ഒ.സി ഉള്ള കാന്‍സര്‍ മരുന്ന്‌) ഉണ്ടായിരുന്നതായും അധികൃതര്‍ സ്‌ഥിരീകരിച്ചു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌, കൂടുതല്‍ വിലയിരുത്തലിനായി ബോംബ്‌ ഭീഷണി വിലയിരുത്തല്‍ സമിതി (ബി.ടി.എ.സി) രൂപീകരിച്ചിട്ടുണ്ട്‌. ക്വുക്ക്‌ റിയാക്ഷന്‍ ടീമുകള്‍ (ക്യു.ആര്‍.ടി) വിമാനം വളഞ്ഞു. സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന്‌ ബോംബ്‌ നിര്‍മാര്‍ജന സ്‌ക്വാഡുകളും സമഗ്ര പരിശോധനകള്‍ നടത്തി.

Ads by Google
Sunday 18 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW