Thursday, March 12, 2026 Last Updated 17 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.32 PM

ആയുധശേഖരം പിടിച്ചു; ഭീകരാക്രമണനീക്കം തകര്‍ത്ത്‌ പഞ്ചാബ്‌ പോലീസ്‌

പത്താന്‍കോട്ട്‌: നരോട്ട്‌ ജമാല്‍ സിങ്‌ മേഖലയില്‍നിന്ന്‌ ആയുധശേഖരം കണ്ടെത്തിയതിനെത്തുടര്‍ന്നു ഭീകരാക്രമണ സാധ്യത പരാജയപ്പെടുത്തിയതായി പഞ്ചാബ്‌ പോലീസ്‌. രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൂന്ന്‌ എ.കെ.-47 റൈഫിളുകളും തുര്‍ക്കിഷ്‌, ചൈനീസ്‌ നിര്‍മിത പിസ്‌റ്റളുകളും മറ്റുമാണു പിടിച്ചെടുത്തതെന്നു ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ (ബോര്‍ഡര്‍ റേഞ്ച്‌) സന്ദീപ്‌ ഗോയല്‍ പറഞ്ഞു. ബബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കു ഹര്‍വിന്ദര്‍ സിങ്‌ (റിന്‍ഡ) എന്നയാള്‍ വഴി പാകിസ്‌താനില്‍നിന്നാണ്‌ ആയുധങ്ങള്‍ അയച്ചത്‌.
പഞ്ചാബിനെ അസ്‌ഥിരപ്പെടുത്താന്‍ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ നിര്‍ദേശപ്രകാരമാണു ഭീകരാക്രമണനീക്കം നടന്നതെന്നു കരുതുന്നതായും സന്ദീപ്‌ ഗോയല്‍ പറഞ്ഞു. തന്റെ കൂട്ടാളികളുമായി ചേര്‍ന്ന്‌ വന്‍ ഭീകരാക്രമണം നടത്താനാണു റിന്‍ഡ പദ്ധതിയിട്ടിരുന്നതെന്നും പോലീസ്‌ പറഞ്ഞു. യഥാസമയം വിവരം ലഭിച്ചതിനാലാണു ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത്‌.
പഞ്ചാബിനെ അസ്‌ഥിരപ്പെടുത്താന്‍ പാകിസ്‌താന്റെ ഐ.എസ്‌.ഐയുടെ നിര്‍ദേശപ്രകാരം ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ സംഘടനയുമായി ബന്ധപ്പെട്ട തീവ്രവാദിയായ ഹര്‍വീന്ദര്‍ സിങ്‌ എന്ന റിന്‍ഡയാണ്‌ ആയുധങ്ങള്‍ പാകിസ്‌താനില്‍നിന്ന്‌ അയച്ചതെന്ന്‌ കരുതുന്നതായി അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 18 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW