Thursday, March 12, 2026 Last Updated 16 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.32 PM

ഗാസ സമാധാന ബോര്‍ഡിലേക്ക ്‌ഇന്ത്യയെ ക്ഷണിച്ച്‌ ട്രംപ്‌

ന്യൂഡല്‍ഹി: യുദ്ധാനന്തര ഗാസയുടെ ഭരണം, പുനര്‍നിര്‍മാണം എന്നിവയുടെ മേല്‍നോട്ടത്തിനായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ബോര്‍ഡിലേക്ക്‌ ഇന്ത്യക്കും ക്ഷണം.
ട്രംപ്‌ അധ്യക്ഷത വഹിക്കുന്ന മുഖ്യ ബോര്‍ഡും, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശം ഭരിക്കാന്‍ ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദഗ്‌ധര്‍ അടങ്ങിയ പലസ്‌തീനിയന്‍ കമ്മിറ്റിയും, കൂടുതല്‍ ഉപദേശക സ്വഭാവം ഉള്ള ഒരു എക്‌സിക്യൂട്ടീവ്‌ ബോര്‍ഡും ്‌ വൈറ്റ്‌ ഹൗസിന്റെ പദ്ധതിയിലുണ്ട്‌.
സമാധാന ബോര്‍ഡില്‍' ചേരാന്‍ പാകിസ്‌താനും ട്രംപിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്‌. ഇസ്രയേലിനും പലസ്‌തീനും ഒരുപോലെ സ്വീകാര്യമായ രാജ്യമാണ്‌ ഇന്ത്യ. ഇസ്രയേലുമായി ഇന്ത്യക്ക്‌ തന്ത്രപരമായ പങ്കാളിത്തമുണ്ട്‌. കൂടാതെ പലസ്‌തീന്‌ സ്‌ഥിരമായി മാനുഷിക സഹായങ്ങളും സഹകരണവും ഇന്ത്യ നല്‍കി വരുന്നു. ഈജിപ്‌ത്‌ വഴി ഗാസയിലേക്ക്‌ ആദ്യമായി മാനുഷിക സഹായം അയച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. ഗാസയുടെ ഭാവിയെക്കുറിച്ച്‌ ഏതെങ്കിലും പങ്കാളിത്തത്തില്‍ പാകിസ്‌താന്‌ സ്വീകാര്യത ഇല്ലെന്ന്‌ ഇസ്രയേലിന്റെ ഇന്ത്യയിലെ പ്രതിനിധി റെയുവന്‍ അസാര്‍ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Sunday 18 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW