Thursday, March 12, 2026 Last Updated 59 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.32 PM

ഡല്‍ഹിയില്‍ മയക്കുമരുന്നുവേട്ട; രണ്ട്‌ നൈജീരിയക്കാര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചു കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ടു നൈജീരിയന്‍ പൗരന്‍മാരെ ഡല്‍ഹി ൈക്രം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു.
418 ഗ്രാം കൊക്കെയ്‌നും 925 എം.ഡി.എം.എ. ടാബ്‌ലറ്റുകളും പിടിച്ചെടുത്തു.
തെക്കന്‍ ഡല്‍ഹിയിലും തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലും നടത്തിയ റെയ്‌ഡുകളിലാണ്‌ മയക്കുമരുന്നു പിടിച്ചെടുത്തത്‌.
നൈജീരിയന്‍ പൗരന്‍മാരായ ഫ്രാങ്ക്‌ വിറ്റസ്‌ ഉമെ(47), സണ്‍ഡേ ഒട്ടു(53) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇതില്‍ രഹസ്യവിവരത്തെത്തുടര്‍ന്ന്‌ കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ്‌ ഫ്രാങ്ക്‌ വിറ്റസ്‌ ഉമെ എന്നയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ സണ്‍ഡേ ഒട്ടു അറസ്‌റ്റിലായത്‌. ഇയാള്‍ വാടകയ്‌ക്കു താമസിക്കുന്ന വീട്ടില്‍നിന്ന്‌ മയക്കുമരുന്ന്‌ പിടികൂടി.
നൈജീരിയ ആസ്‌ഥാനമായുള്ള എലോ ചുക്വു എന്നയാളാണ്‌ മയക്കുമരുന്നു സിന്‍ഡിക്കേറ്റിനെ നിയന്ത്രിക്കുന്നതെന്നു പോലീസ്‌ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയുമാണ്‌ മയക്കുമരുന്ന്‌ ഇടപാടുകള്‍ നടത്തുന്നത്‌.
വസ്‌ത്രവ്യാപാരവുമായി ബന്ധപ്പെട്ട്‌ 2012-ല്‍ ഇന്ത്യയിലെത്തിയ ഫ്രാങ്ക്‌, സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നു മയക്കുമരുന്ന്‌ കടത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഡല്‍ഹിയിലും അയല്‍സംസ്‌ഥാനങ്ങളിലും ഈ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നതെന്നും പോലീസ്‌ പറഞ്ഞു.

Ads by Google
Sunday 18 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW