Saturday, March 14, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.30 PM

3 ഓണ്‍ 3 ടൂര്‍ണമെന്റിന്‌ ഇന്ന്‌ സമാപനം

uploads/news/2026/01/821484/sp6.jpg

കൊച്ചി: ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുമായി സഹകരിച്ച്‌ എന്‍.ബി. എ. ഇന്ത്യ നടത്തുന്ന അണ്ടര്‍ 14 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള 12-ാമത്‌ ജൂനിയര്‍ 3 ഓണ്‍ 3 ദേശീയ ടൂര്‍ണമെന്റ്‌ ഇന്നു സമാപിക്കും.
കളമശേരിയിലെ രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണു വേദി. ആണ്‍കുട്ടികളില്‍ സെന്റ്‌ എഫ്രേംസ്‌ എച്ച്‌.എസ.്‌എസ്‌. മാന്നാനം എ, തൃശൂര്‍ സ്‌പോര്‍ട്‌സ്‌ ഡിവിഷന്‍ ബോയ്‌സ്‌ എ, ഭാരത്‌ മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാട്‌, ജെംസ്‌ മോഡേണ്‍ അക്കാദമി എ കൊച്ചി, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌ എച്ച്‌.എസ.്‌എസ്‌., കൊരട്ടി ഭവന്‍സ്‌ വിദ്യാ മന്ദിര്‍ ഗിരി നഗര്‍ കൊച്ച്‌, രാജഗിരി എച്ച്‌.എസ.്‌എസ്‌., ഗിരിദീപം സ്‌കൂള്‍ എ ആന്‍ഡ്‌ ബി, ടീമുകള്‍, സില്‍വര്‍ ഹില്‍ എച്ച്‌.എസ.്‌എസ്‌., കോഴിക്കോട്‌ എ ആന്‍ഡ്‌ ഡി, ടീമുകള്‍ , തേവര എസ്‌.എച്ച്‌. സി.എം.ഐ. പബ്ലിക്‌ സ്‌കൂള്‍, കാക്കനാട്‌ രാജഗിരി ക്രിസ്‌തു ജയന്തി , ലിയോ 13 ആലപ്പുഴ എ ആന്‍ഡ്‌ ബി ടീമുകള്‍, ഭാവന്‍സ്‌ വിദ്യാശ്രമം തൃപ്പൂണിത്തുറ എന്നിവര്‍ നോക്കൗട്ടിലെത്തി.
പെണ്‍കുട്ടികളില്‍ പ്രോവിഡന്‍സ്‌ എച്ച്‌.എസ.്‌എസ്‌. എ, ബി, സി ടീമുകള്‍ക്കൊപ്പം രാജഗിരി എച്ച്‌.എസ.്‌എസ്‌. കളമശേരി, രാജഗിരി പബ്ലിക്‌ സ്‌കൂള്‍ കളമശേരി എന്നിവയും നോക്കൗട്ടില്‍ കടന്നു. കൊച്ചിക്ക്‌ ശേഷം ടൂര്‍ണമെന്റ്‌ ഇന്‍ഡോറിലേക്കും ചെന്നൈയിലേക്കും പോകും.

Ads by Google
Sunday 18 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW