Saturday, March 14, 2026 Last Updated 51 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.30 PM

വിജയത്തുടക്കം , ആര്യാനയും അല്‍കാറസും രണ്ടാം റൗണ്ടില്‍

uploads/news/2026/01/821483/sp5.jpg

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാമില്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ബെലാറസിന്റെ ആര്യാന സബാലങ്ക രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ സീഡില്ലാ താരം റാകോറ്റോമാംഗ രാജാനോയയെയാണു തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 6-4, 6-1.
രണ്ടാം റൗണ്ടില്‍ ചൈനയുടെ സുയോവാന്‍ ബായാണു സബാലങ്കയെ നേരിടുക. ടെന്നീസ്‌ ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍, റോഡ്‌ ലേവര്‍ തുടങ്ങിയവര്‍ ആര്യാന സബാലങ്കയുടെ മത്സരം കാണാനെത്തി. ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറു തവണയും നാട്ടുകാരനായ റോഡ്‌ ലേവര്‍ മൂന്നു തവണയും ജേതാക്കളായി. ആര്യാന ഇവിടെ രണ്ടു തവണ ജേതാവായി. 2023, 2024 സീസണുകളില്‍ താരം കിരീടം നേടിയത്‌ ഒരു സെറ്റ്‌ മാത്രം കൈവിട്ടാണ്‌. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ യു.എസിന്റെ മാഡിസണ്‍ കെയ്‌സിനോടു തോറ്റതോടെ വിജയക്കുതിപ്പിന്‌ അന്ത്യമായി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 22 സിംഗിള്‍സ്‌ കിരീടം നേടാന്‍ ലോക ഒന്നാം നമ്പര്‍ താരത്തിനായി. ഈ വര്‍ഷമാദ്യം നടന്ന ബ്രിസ്‌ബെന്‍ ഇന്റര്‍നാഷണലിലും ആര്യാനയായിരുന്നു ജേതാവ്‌. ലോക 118-ാം റാങ്കുകാരിയായ റാകോറ്റോമാംഗ രാജാനോയയ്‌ക്കെതിരേ ആര്യാന ഒന്നാം സെറ്റില്‍ അപ്രതീക്ഷിത പിഴവുകള്‍ വരുത്തി. ഒരു തവണ സര്‍വീസ്‌ ബ്രേക്കാവുകയും ചെയ്‌തു. മികവ്‌ വീണ്ടെടുത്ത ആര്യാന ക്ഷണത്തില്‍ തന്നെ മത്സരത്തിലേക്കു തിരിച്ചു വന്നു. റഷ്യയുടെ അനസ്‌താസ്യ പൗലുചെങ്കോയെയാണ്‌ സുയോവാന്‍ ബായ്‌ ഒന്നാം റൗണ്ടില്‍ തോല്‍പ്പിച്ചത്‌. മൂന്നാം റൗണ്ടില്‍ ബ്രിട്ടന്റെ എമ്മാ റാഡുകാനു ആര്യാനയുടെ എതിരാളിയാകാന്‍ സാധ്യതയേറെ. ഏഴാം സീഡ്‌ ഇറ്റലിയുടെ ജാസ്‌മിന്‍ പൗലോനിയും ഒന്നാം റൗണ്ട്‌ കടന്നു.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ്‌ അല്‍കാറസ്‌ കിരീടപ്പോരാട്ടം തുടങ്ങി. നാട്ടുകാരനായ ആഡം വാല്‍ട്ടണിനെയാണ്‌ അല്‍കാറസ്‌ ഒന്നാം റൗണ്ടില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-3, 7-6 (2), 6-2. ജര്‍മനിയുടെ യാനിക്‌ ഹാഫ്‌മാനാണു രണ്ടാം റൗണ്ടിലെ എതിരാളി. യു.എസിന്റെ ക്വാളിഫയര്‍ സാചാറി സ്വാദയെയാണു യാനിക്‌ തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 7-5, 4-6, 6-4, 7-6 (3). കരിയറിലെ ഏഴാം ഗ്രാന്‍സ്ലാം കിരീടമാണ്‌ അല്‍കാറസിന്റെ ലക്ഷ്യം.

Ads by Google
Sunday 18 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW