Saturday, March 14, 2026 Last Updated 45 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.30 PM

നൈജീരിയയ്‌ക്ക് വെങ്കലം

uploads/news/2026/01/821482/sp4.jpg

കാസാബ്ലാങ്ക: ഈജിപ്‌തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-2) തോല്‍പ്പിച്ച്‌ നൈജീരിയ ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ഫുട്‌ബോളില്‍ വെങ്കലം നേടി. മുഹമ്മദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ മുഴുവന്‍ സമയത്ത്‌ ഗോള്‍ വീഴാത്തതിനെ തുടര്‍ന്നാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്‌. വെങ്കലപ്പോരാട്ടത്തിന്‌ അധിക സമയമുണ്ടായിരുന്നില്ല.
ഈജപ്‌തിന്റെ സൂപ്പര്‍ താരം മുഹമ്മദ്‌ സല, ഒമാര്‍ മാര്‍മൗഷ്‌ എന്നിവരുടെ കിക്കുകള്‍ ഗോള്‍ കീപ്പര്‍ സ്‌റ്റാന്‍ലി എന്‍വാബാലി തടുത്തു. നൈജീരിയ്‌ക്കായി ആദ്യ കിക്കെടുത്ത ഫിസായോ ഡെലെ ബാഷിറുവിനും പിഴച്ചിരുന്നു. ഈജിപ്‌തിനായി റാമി റാബിയ, മഹ്‌മൂദ്‌ സാബിര്‍ എന്നിവരാണു ഗോളടിച്ചത്‌. നൈജീരിയന്‍ നിരയില്‍ അകോര്‍ ആഡംസ്‌, മോസസ്‌ സിമോണ്‍, അലക്‌സ് ഇവോബി, അഡെമോല ലൂക്‌മാന്‍ എന്നിവര്‍ ഗോളടിച്ചു. സെമി ഫൈനലിലും നൈജീരിയ മൊറോക്കോയോട്‌ ഷൂട്ടൗട്ടിലാണു തോറ്റത്‌. സലയുടെ കിക്ക്‌ എന്‍വാബാലി ഡൈവ്‌ ചെയ്‌തു തടുത്തു. ഒമാര്‍ മാര്‍മൗഷിന്റെ കിക്ക്‌ എന്‍വാബാലിയുടെ കാലില്‍ തട്ടിയാണു മടങ്ങിയത്‌. 2023 ആഫ്രിക്ക കപ്പ്‌ മുതല്‍ എന്‍വാബാലി ഏഴ്‌ പെനാല്‍റ്റി സേവുകള്‍ നടത്തി. നാല്‌ പെനാല്‍റ്റി ഷൂട്ടൗട്ടുകളാണു നൈജീരിയന്‍ ഗോള്‍ കീപ്പര്‍ ഇതുവരെ നേരിട്ടത്‌.
സലയ്‌ക്ക് നൈജീരിയന്‍ പ്രതിരോധക്കാരെ മറികടന്നു ഗോള്‍ മുഖത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഫ്രിക്കന്‍ കപ്പില്‍ സല ഇതുവരെ 10 ഗോളുകളടിച്ചു. മൊറോക്കോയ്‌ക്കെതിരേ നടന്ന മത്സരത്തിനിടെ പരുക്കേറ്റ വിക്‌ടര്‍ ഒസിമെന്‍ പകരക്കാരനായി തുടര്‍ന്നു. കഴിഞ്ഞ സീസണില്‍ നൈജീരിയ റണ്ണര്‍ അപ്പായിരുന്നു. ഫൈനലില്‍ ഐവറി കോസ്‌റ്റാണ്‌ നൈജീരിയയെ തോല്‍പ്പിച്ചു ജേതാക്കളായത്‌. ഈജിപ്‌തിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണു സെനഗല്‍ ഫൈനലില്‍ കടന്നത്‌. സാദിയോ മാനെയായിരുന്നു ഗോളടിച്ചത്‌.

Ads by Google
Sunday 18 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW