Friday, March 13, 2026 Last Updated 45 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.30 PM

അഫ്‌ഗാന്‍ വിന്‍ഡീസും കടന്നു

uploads/news/2026/01/821481/sp3.jpg

വിന്‍ഹോക്‌: അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പില്‍ തുടരെ രണ്ടാം ജയവുമായി അഫ്‌ഗാനിസ്‌ഥാന്‍. ഇന്നലെ നടന്ന ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ അവര്‍ വെസ്‌റ്റിന്‍ഡീസിനെ 138 റണ്ണിനു തോല്‍പ്പിച്ചു.
ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാന്‍ ആറ്‌ വിക്കറ്റിന്‌ 262 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ 34-ാം ഓവറില്‍ 124 റണ്ണിന്‌ ഓള്‍ഔട്ടായി. അഫ്‌ഗാന്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിരുന്നു.
ഇന്നലെ ടോസ്‌ നേടിയ അഫ്‌ഗാന്‍ നായകന്‍ മഹ്‌ബൂബ്‌ ഖാന്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ ഒസ്‌മാന്‍ സാദത്‌ (131 പന്തില്‍ 88), മഹ്‌ബൂബ്‌ ഖാന്‍ (69 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 86) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓപ്പണര്‍ ഖാലിദ്‌ അഹമ്മദ്‌സായുടെ പ്രകടനവുമാണ്‌ (45 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 34) അഫ്‌ഗാനെ തരക്കേടില്ലാത്ത നിലയിലെത്തിച്ചത്‌. വിന്‍ഡീസിനായി ജാകീം പൊള്ളാഡും വിറ്റല്‍ ലോവ്‌സും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു. വിന്‍ഡീസ്‌ ബാറ്റര്‍മാരില്‍ ജൂവല്‍ ആന്‍ഡ്രു (70 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 57) മാത്രമാണു പൊരുതിയത്‌.
നായകന്‍ ജോഷ്വ ഡോര്‍ണി (0) അടക്കമുള്ളവര്‍ രണ്ടക്കം കടന്നില്ല. അഫ്‌ഗാനായി നൂറിസ്‌ഥാനി ഒമര്‍സായ്‌ നാല്‌ വിക്കറ്റെടുത്തു. വാഹിദുള്ള സാദ്രാനും ഖാതിര്‍ സ്‌റ്റാനിക്‌സായും മൂന്ന്‌ വിക്കറ്റ്‌ വീതവുമെടുത്തു. യു.എസ്‌.എയും ന്യൂസിലന്‍ഡും തമ്മിലുള്ള ബി ഗ്രൂപ്പ്‌ മത്സരം മഴ മൂലം ഉപേക്ഷിച്ചു.
ആദ്യം ബാറ്റ്‌ ചെയ്‌ത യു.എസ്‌. ഒന്‍പത്‌ വിക്കറ്റിന്‌ 253 റണ്ണെടുത്തു. ന്യൂസിലന്‍ഡ്‌ വിക്കറ്റ്‌ പോകാതെ 12 റണ്‍ എന്നു നില്‍ക്കേയാണു മത്സരം ഉപേക്ഷിച്ചത്‌. സി ഗ്രൂപ്പ്‌ മത്സരത്തില്‍ ഇംഗ്ലണ്ട്‌ സിംബാബ്‌വേയെ എട്ട്‌ വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ ഒന്‍പത്‌ വിക്കറ്റിന്‌ 208 റണ്ണെടുത്തു. 28-ാം ഓവറില്‍ ഇംഗ്ലണ്ട്‌ ലക്ഷ്യം കടന്നു.

Ads by Google
Sunday 18 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW