Monday, March 16, 2026 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 05.37 PM

പള്‍സര്‍ നിരയില്‍ വില വര്‍ധനവുമായി ബജാജ് ; പക്ഷേ ഇത് ആര്‍ക്കും താങ്ങാവുന്ന വിലക്കയറ്റം

in

പുതുവര്‍ഷത്തോട് അനുബന്ധിച്ച് പള്‍സര്‍ നിരയില്‍ വില വര്‍ധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതോടെയാണ് ഇത്തരത്തിലൊരു നീക്കം ഉപഭോക്താക്കളോട് ചെയ്യാന്‍ കമ്പനി നിര്‍ബന്ധിതരായത്. പക്ഷേ 461 രൂപ മുതല്‍ 1,460 രൂപ വരെ മാത്രമാണ് വില കൂട്ടിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ ബജാജ് പള്‍സര്‍ 125 മോഡലിന് 778 രൂപ മുതല്‍ 1,020 രൂപ വരെയാണ് വില വര്‍ധനവ്. നിയോണ്‍ സിംഗിള്‍ സീറ്റ് വേരിയന്റിന് 891 രൂപ വര്‍ധിച്ചു. നേരത്തെ 79,048 രൂപയായിരുന്നത് ഇപ്പോള്‍ 79,939 രൂപയായി. അടുത്തതായി കാര്‍ബണ്‍ ഫൈബര്‍ സിംഗിള്‍ സീറ്റ് വേരിയന്റ് ഇപ്പോള്‍ 86,411 രൂപയ്ക്ക് ലഭ്യമാണ്.

85,633 രൂപയായിരുന്ന മുന്‍ വിലയില്‍ നിന്ന് 778 രൂപയുടെ വര്‍ധനവാണ് ബജാജ് പള്‍സര്‍ 125 നിയോണ്‍ സിംഗിള്‍ സീറ്റ് കാര്‍ബണ്‍ ഫൈബര്‍ മോഡലിന് സംഭവിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ സ്പ്ലിറ്റ് സീറ്റ് വേരിയന്റിന് ഇപ്പോള്‍ 1,020 രൂപയാണ് അധികമായി മുടക്കേണ്ടി വരിക. നേരത്തെ 87,527 വില 88,547 രൂപയായിട്ടാണ് ബജാജ് ഉയര്‍ത്തിയിരിക്കുന്നത്. 125 സിസി വിഭാഗത്തില്‍ ബജാജ് പള്‍സര്‍ N125, NS125 എന്നീ മോഡലുകളുമുണ്ട്. പള്‍സര്‍ N125 പതിപ്പിന്റെ വിലയില്‍ മാറ്റമൊന്നുമില്ലെങ്കിലും പള്‍സര്‍ NS125 മോഡലിന്റെ വില 461 രൂപ മുതല്‍ 1,460 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പള്‍സര്‍ NS125 ബേസ് വേരിയന്റ് ഇപ്പോള്‍ 92,642 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. മുമ്പത്തെ വില 91,182 രൂപയില്‍ നിന്ന് 1,460 രൂപയാണ് കൂട്ടിയിരിക്കുന്നത്. LED BT വേരിയന്റിന് 461 രൂപ വില വര്‍ധനവിന് ശേഷം 94,253 രൂപയാണ് പുതുക്കിയ എക്‌സ്‌ഷോറൂം വില. മുമ്പത്തെ വില 93,792 രൂപയായിരുന്നു.

പള്‍സര്‍ NS125 LED BT ABS പതിപ്പ് വാങ്ങാനെത്തുന്നവര്‍ 555 രൂപയാണ് ഇനി മുതല്‍ കൈയില്‍ അധികം കരുതേണ്ടത്. മുമ്പ് 98,400 രൂപയുണ്ടായിരുന്നെങ്കില്‍ പുതിയ വില 98,955 രൂപയായി മാറിയിട്ടുണ്ട്. പള്‍സര്‍ N160 മോഡലിന്റെ കാര്യത്തിലേക്ക് വന്നാല്‍ സിംഗിള്‍ സീറ്റ് വിത്ത് ട്വിന്‍ ഡിസ്‌ക് വേരിയന്റിന് മാത്രമേ വില വര്‍ധനവ് ഉണ്ടായിട്ടുള്ളൂ. വില 702 രൂപയുടെ മാറ്റമാണ് ഇതിന് സംഭവിച്ചിരിക്കുന്നത്. നേരത്തെ 1,13,133 രൂപയായിരുന്നത് 1,13,835 രൂപയായിട്ടാണ് മാറിയിരിക്കുന്നത്. പള്‍സര്‍ N160 ഡ്യുവല്‍ ചാനല്‍ ABS, സിംഗിള്‍ സീറ്റ് വിത്ത് USD, ഡ്യുവല്‍ ചാനല്‍ ABS വിത്ത് USD വേരിയന്റുകള്‍ എന്നിവയുടെ വില മുമ്പത്തേതിന് സമാനമാണ്.

Ads by Google
Ads by Google
TRENDING NOW