Saturday, March 14, 2026 Last Updated 30 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.37 PM

മാഞ്ചസ്‌റ്റര്‍ പോരില്‍ യുണൈറ്റഡ്‌

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയെ 2-0 ത്തിനു തോല്‍പ്പിച്ച്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌്. സ്വന്തം തട്ടകമായ ഓള്‍ഡ്‌ ട്രാഫോഡില്‍ പുതിയ കോച്ച്‌ മൈക്കിള്‍ കാരിക്കിന്‌ കീഴിലാണു യുണൈറ്റഡ്‌ കളിച്ചത്‌.
പുതിയ കോച്ചിനു കീഴില്‍ ആദ്യമായിറങ്ങിയ യുണൈറ്റഡ്‌ പുതു ഊര്‍ജത്തോടെയാണു കളിച്ചത്‌. എംബ്യൂമോയും ഡോര്‍ജുവുമാണ്‌ ഇന്നലെ ഗോളടിച്ചത്‌. രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍. യുണൈറ്റഡ്‌ ഒന്നാം പകുതിയില്‍ തന്നെ സിറ്റിയെ വിറപ്പിച്ചു. തുടക്കത്തില്‍ തന്നെ ഹാരി മഗ്വയറിലൂടെ ഗോളിന്‌ അടുത്തെത്തി.
മഗ്വയറിന്റെ ഹെഡര്‍ പോസ്‌റ്റില്‍ തട്ടി മടങ്ങി. അമദും ബ്രൂണോയും യുണൈറ്റഡിനായി വല കുലുക്കിയെങ്കിലും ഓഫ്‌സൈഡായി. 65-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിലൂടെ
യുണൈറ്റഡ്‌ ലീഡ്‌ എടുത്തു. ഒരു ഫ്രീകിക്ക്‌ റാഞ്ചിയ എംബ്യൂമോയും ബ്രൂണോ ഫെര്‍ണാണ്ടസും നടത്തിയ മുന്നേറ്റം ഗോളില്‍ അവസാനിച്ചു. പിന്നാലെ എംബ്യൂമോക്ക്‌ പകരം കുനിഹ കളത്തിലെത്തി.
മിനിറ്റുകള്‍ക്കു കുനിഹ ഗോളിന്‌ വഴി ഒരുക്കി. 76-ാം മിനിറ്റില്‍ കുനിഹയുടെ ഒരു ലോ ക്രോസ്‌ ഡോര്‍ഗു വലയിലെത്തിച്ചു. ജയത്തോടെ യുണൈറ്റഡ്‌ 35 പോയിന്റുമായി നാലാം സ്‌ഥാനത്തെത്തി. 43 പോയിന്റുമായി രണ്ടാമതുള്ള സിറ്റിക്ക്‌ തോല്‍വി വന്‍ തിരിച്ചടിയാണ്‌.

Ads by Google
Saturday 17 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW