-->
കൊച്ചി: ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് എന്‍.ബി. എ. ഇന്ത്യ നടത്തുന്ന അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന അണ്ടര്‍ 14 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള 12-ാമത് ജൂനിയര്‍ 3 ഓണ്‍ 3 ദേശീയ ടൂര്‍ണമെന്റിന് കളമശേരിയിലെ രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കൊച്ചിക്ക് ശേഷം ടൂര്‍ണമെന്റ് ഇന്‍ഡോറിലേക്കും ചെന്നൈയിലേക്കും പോകും. ഒന്നാം ദിവസം ആണ്‍കുട്ടികളുടെ വിഭാഗം മത്സരത്തോടെ ലീഗ് ആരംഭിച്ചു. ലീഗ് മത്സരങ്ങളില്‍ രണ്ടു മത്സരം വീതം ജയിച്ച് സെന്റ് എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എ, ഭാരത് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാട്, ജെംസ് മോഡേണ്‍ അക്കാദമി എ, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് കൊരട്ടി, ഭാവന്‍സ് വിദ്യാ മന്ദിര്‍ ഗിരി നഗര്‍ കൊച്ചി എന്നീ ടീമുകള്‍ നോക്കൗട്ടില്‍ കടന്നു.