Saturday, March 14, 2026 Last Updated 49 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.37 PM

അതിജീവിച്ച്‌ ഡല്‍ഹി

നവി മുംബൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്‌ തകര്‍ച്ചയെ അതിജീവിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ഡല്‍ഹി 166 റണ്ണിന്‌ ഓള്‍ഔട്ടായി.
ടോസ്‌ നേടിയ ആര്‍.സി.ബി. നായിക സ്‌മൃതി മന്ദാന ഡല്‍ഹി ക്യാപിറ്റല്‍സിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ലോറന്‍ ബെല്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ലിസാലെ ലീ (നാല്‌), ലോറ വോള്‍വര്‍ദാത്‌ (0) എന്നിവര്‍ പുറത്തായി. സയാലി സാത്‌ഘാരെ എറിഞ്ഞ അടുത്ത ഓവറില്‍ നായിക ജെമീമ റോഡ്രിഗസ്‌ (നാല്‌), മാരിസാന കാപ്‌ (0) എന്നിവരും പുറത്തായി. 10 ന്‌ നാല്‌ എന്ന നിലയില്‍ പരുങ്ങിയ ഡല്‍ഹിയെ ഓപ്പണര്‍ ഷഫാലി വര്‍മയാണ്‌ (41 പന്തില്‍ നാല്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 62) രക്ഷിച്ചത്‌. ലൂസി ഹാമില്‍ട്ടണ്‍ (19 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 36), സ്‌നേഹ്‌ റാണ (22 പന്തില്‍ 22) എന്നിവരുടെ ബാറ്റിങും ടീമിനെ രക്ഷിച്ചു. ആര്‍.സി.ബിക്കായി ബെല്ലും സായാലിയും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു. പ്രേമാ റാവത്‌ രണ്ട്‌ വിക്കറ്റും നാദിനെ ഡി ക്ലാര്‍ക്ക്‌ ഒരു വിക്കറ്റുമെടുത്തു.

Ads by Google
Saturday 17 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW