-->
കൊല്‍ക്കത്ത: ഇന്ത്യയുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തു. ഹൗറയെയും അസമിലെ ഗുവാഹത്തിയിലെ കാമാഖ്യാ ജങ്‌ഷനെയും ബന്ധിപ്പിക്കുന്നതാണു പുതിയ സര്‍വീസ്.
പശ്‌ചിമ ബംഗാളിലെ മാല്‍ഡ ടൗണിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്. ഗുവാഹത്തി -ഹൗറ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ തിരിച്ചുള്ള യാത്രയും അദ്ദേഹം വെര്‍ച്വലായി ഫ്ലാഗ് ഓഫ് ചെയ്‌തു.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍:
സവിശേഷതകള്‍
വേഗത: ട്രെയിനിന്റെ പരമാവധി വേഗത 180 മണിക്കൂറില്‍ കിലോമീറ്റര്‍ ആണെങ്കിലും, മണിക്കൂറില്‍ 120- 130 കിലോമീറ്റര്‍ വേഗമാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്.
ശുചിത്വം: 99% അണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള നൂതന അണുനാശിനി സാങ്കേതികവിദ്യയാണു ട്രെയിനില്‍ ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും പുതിയ പുതപ്പ്, ടവലുകള്‍ എന്നിവ നല്‍കും.
സുരക്ഷ: എല്ലാ സുരക്ഷാ സംവിധാനത്തില്‍ തദ്ദേശീയമായ കവച് ഓട്ടോമാറ്റിക് പ്ര?ട്ടക്ഷന്‍ സംവിധാനവും സമഗ്രമായ ഓണ്‍ബോര്‍ഡ് നിരീക്ഷണ സംവിധാനവും ഉള്‍പ്പെടുന്നു.
ഓട്ടോമേഷന്‍: ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകള്‍ ട്രെയിന്‍ സ്‌റ്റേഷനിലെത്തുമ്പോള്‍ മാത്രമേ തുറക്കുകയുള്ളൂ. യാത്രയിലുടനീളം അവ അടഞ്ഞുകിടക്കും.
യാത്രയില്‍ പ്രാദേശിക ഭക്ഷണം: ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രീമിയം എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് സമാനമായ ഭക്ഷണവും നല്‍കും. ടിക്കറ്റ് നിരക്കില്‍ കാറ്ററിങ് ഉള്‍പ്പെടുന്നു, പ്രാദേശിക രുചികള്‍ക്കും വിഭവങ്ങള്‍ക്കും ഇത് പ്രാധാന്യം നല്‍കുന്നു. കാമാഖ്യാ മുതല്‍ ഹൗറ വരെ യാത്ര ചെയ്യുന്നവര്‍ക്ക് അസമീസ് വിഭവങ്ങളും, ഹൗറ മുതല്‍ കാമാഖ്യാ വരെ മടങ്ങിവരുന്ന യാത്രക്കാര്‍ക്ക് ബംഗാളി വിഭവങ്ങളും വിളമ്പും.
ടിക്കറ്റ് നിരക്ക്: ട്രെയിനില്‍ മൂന്ന് യാത്രാ വിഭാഗങ്ങള്‍ ലഭ്യമാണ്, ടിക്കറ്റ് നിരക്ക് 2,300 രൂപ മുതല്‍ 3,600 രൂപ വരെയാണ്. ഒരു ഭാഗത്തേക്കുള്ള യാത്രാ നിരക്ക് ഇങ്ങനെ:
3എസി: ഏകദേശം 2,300 രൂപ
2എസി: ഏകദേശം 3,000 രൂപ
1എസി: ഏകദേശം 3,600 രൂപ