Thursday, March 12, 2026 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 03.14 PM

കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ മിനി കൂപ്പര്‍ ട സ്വന്തമാക്കി ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍

on

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരുടെ പട്ടികയെടുത്താല്‍ അതില്‍ ഉള്‍പ്പെടുന്ന ഒരു പേരാണ് മലയാളിയായ ജോമോന്‍ ടി. ജോണ്‍ (Jomon T. John). ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ടേക്ക്ഓഫ്, ഉയരെ, എആര്‍എം എന്നിവയടക്കം നിരവധി ഹിറ്റ് സിനിമകളിലൂടെ മോളിവുഡില്‍ സ്ഥാനമുറപ്പിച്ച ജോമോന്‍ പിന്നീട് ഇതര ഭാഷകളിലും കഴിവുതെളിയിച്ചു. 2025 ഡിസംബര്‍ 12-നാണ് ജോമോനും ഭാര്യ അന്‍സു എല്‍സ വര്‍ഗീസിനും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്.

കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ ഇപ്പോള്‍ പുത്തന്‍ ഒരു വാഹനം കൂടി സ്വന്തമാക്കിയിരിയ്ക്കുകയാണ് ഇദ്ദേഹം. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനിയുടെ ഐക്കണിക് മോഡലായ മിനി കൂപ്പര്‍ S JCW പായ്ക്കാണ് ജോണ്‍ സ്വന്തമാക്കിയിരിയ്ക്കുന്നത്. കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പില്‍ നിന്നാണ് അദ്ദേഹം ഈ സ്പോര്‍ട്ടി വാഹനം ഏറ്റുവാങ്ങിയത്. ഇതിന്റെ വീഡിയോ മിനി ഡീലര്‍ഷിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് സ്റ്റൈലിംഗും മോഡേണ്‍ പെര്‍ഫോമന്‍സും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന മിനിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി ഹാച്ച്ബാക്കാണ് മിനി കൂപ്പര്‍ S JCW പായ്ക്ക്. ഇന്ത്യയില്‍ മിനി കൂപ്പര്‍ S JCW പായ്ക്കിന് ഏകദേശം 54.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് ഏകദേശം 62.77 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ ഓണ്‍റോഡ് വില.

ക്ലാസിക് കൂപ്പര്‍ S-ന് കൂടുതല്‍ സ്പോര്‍ട്ടിയും അഗ്രസീവുമായ ലുക്ക് നല്‍കുന്നതിനാവശ്യമായ ഡിസൈന്‍ ഘടകങ്ങള്‍ JCW പായ്ക്ക് നല്‍കുന്നു :റേസിംഗ് പാരമ്പര്യമുള്ള ഈ മിനി പതിപ്പിന് വണ്ടിപ്രാന്തന്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ സ്പോര്‍ട്സ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. പരമാവധി 204 bhp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. വെറും 6.6 സെക്കന്‍ഡുകള്‍ കൊണ്ട് 100kmph വേഗത കൈവരിക്കാന്‍ മിനി മോഡലിന് സാധിക്കും. മണിക്കൂറില്‍ 242 കിലോമീറ്ററാണ് പരമാവധി വേഗത.

മിനി കൂപ്പര്‍ S-ന്റെ ഉള്‍വശം അത്യാധുനികമായ സാങ്കേതികവിദ്യകളാല്‍ സമ്പന്നമാണ്. ചുവപ്പും കറുപ്പും നിറങ്ങളിലുള്ള വ്യത്യസ്ത ട്രിമ്മുകളുള്ള സിഗ്നേച്ചര്‍ JCW സ്പോര്‍ട്സ് സീറ്റുകളാണ് ഇതിന് ലഭിക്കുന്നത്. സര്‍ക്കുലര്‍ ഡിസൈനിലുള്ള ഒഎല്‍ഇഡി (OLED) ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വോയ്‌സ് അസിസ്റ്റന്റ്, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ, ഹര്‍മന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകള്‍ എന്നിവയടക്കമുള്ള സൗകര്യങ്ങളും ഈ മോഡലില്‍ ലഭ്യമാണ്. സേഫ്റ്റിയുടെ കാര്യത്തിലും മിനി കൂപ്പര്‍ S മികച്ച നിലവാരം പുലര്‍ത്തുന്നു. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW