-->
സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ 250 സിസി ബൈക്കുകളായ ജിക്സര്‍ SF 250, ജിക്സര്‍ 250 എന്നിവയുടെ 2026 പതിപ്പുകള്‍ പുറത്തിറക്കി. പുതിയ കളര്‍ ഓപ്ഷനുകളും ആകര്‍ഷകമായ ഗ്രാഫിക്സുകളുമാണ് പുതിയ മോഡലുകളുടെ പ്രധാന സവിശേഷത. ഫുള്‍ ഫെയര്‍ഡ് മോഡലായ ജിക്സര്‍ SF 250 ഇപ്പോള്‍ രണ്ട് പുതിയ നിറങ്ങളില്‍ ലഭ്യമാണ്. ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ ഗ്ലേസിയര്‍ വൈറ്റ് വിത്ത് മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍ എന്നിവയാണ് പുതിയ നിറങ്ങള്‍.
നേക്കഡ് മോഡലായ ജിക്സര്‍ 250-ന് മൂന്ന് പുതിയ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍ നമ്പര്‍.2 വിത്ത് പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് ജിക്സര്‍ 250-ലെ പുതിയ നിറങ്ങള്‍. ഇവ ബൈക്കുകള്‍ക്ക് കൂടുതല്‍ സ്പോര്‍ട്ടിയര്‍ റോഡ് പ്രസന്‍സ് നല്‍കുന്നു. ജിക്സര്‍ SF 250-യുടെ പ്രാരംഭ വില 1,89,768 രൂപയും ജിക്സര്‍ 250-യുടേത് 1,81,517 രൂപയുമാണ് (എക്സ്-ഷോറൂം ഡല്‍ഹി). പുതിയ മോഡലുകള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എക്സ്റ്റന്‍ഡഡ് വാറണ്ടി പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 10,000 രൂപ മുതല്‍ 12,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
249 സിസി, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഇത് 9,300 ആര്‍പിഎമ്മില്‍ 26.5 PS പവറും 7,300 ആര്‍പിഎമ്മില്‍ 22.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. സുസുക്കിയുടെ ഇക്കോ പെര്‍ഫോമന്‍സ് (SEP) സാങ്കേതികവിദ്യ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാന്‍ സഹായിക്കുന്നു. മികച്ച ഹാന്‍ഡ്ലിംഗ് ശേഷിക്കായി ഭാരം കുറഞ്ഞതും എന്നാല്‍ ദൃഢവുമായ ഷാസിയിലാണ് ബൈക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗ് ആം സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്.
സുരക്ഷയ്ക്കായി ഇരു വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 17 ഇഞ്ച് കാസ്റ്റ് അലോയ് വീലുകളില്‍ വീതിയേറിയ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച ഗ്രിപ്പ് നല്‍കുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനമാണ് ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുസുക്കി റൈഡ് കണക്ട് ആപ്പുമായി ബന്ധിപ്പിക്കാവുന്ന ബ്ലൂടൂത്ത് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മറ്റൊരു പ്രത്യേകതയാണ്. പുതിയ 10-സ്പോക്ക് അലോയ് വീലുകളും സുസുക്കി ഈസി സ്റ്റാര്‍ട്ട് സിസ്റ്റവും റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. സ്പോര്‍ട്ടി ലുക്കിനൊപ്പം മികച്ച എര്‍ഗണോമിക്സും ബൈക്കുകള്‍ക്ക് കമ്പനി നല്‍കിയിട്ടുണ്ട്.