Wednesday, March 11, 2026 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.48 AM

പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി ഗര്‍ഭിണിയായി; പ്ലസ്‌ടു വിദ്യാര്‍ഥി അറസ്‌റ്റില്‍

കട്ടപ്പന: പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്ലസ്‌ടു വിദ്യാര്‍ഥിയെ വണ്ടന്‍മേട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പ്രതി നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന്‌ ഉപയോഗിച്ച്‌ ഗര്‍ഭിണിയാക്കിയതായാണ്‌ കേസ്‌. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ്‌ സംഭവം പുറത്തറിയുന്നത്‌. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തി.
ഇതേത്തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും അവര്‍ വണ്ടന്‍മേട്‌ പോലീസിനു വിവരം കൈമാറുകയും ആയിരുന്നു. പ്ലസ്‌ടു വിദ്യാര്‍ഥിയായ പ്രതിക്ക്‌ 18 വയസ്‌ പൂര്‍ത്തിയായതേയുള്ളുവെന്നു പോലീസ്‌ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൗമാരക്കാരുടെ ജയിലായ കാക്കനാട്‌ ബോര്‍സ്‌റ്റല്‍ സ്‌കൂളിലേക്ക്‌ അയച്ചു.

Ads by Google
Saturday 17 Jan 2026 10.48 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW