-->
ചെങ്ങന്നൂര്‍: പോക്‌സോ കേസില്‍ യുവാക്കള്‍ക്ക് 75 വര്‍ഷം തടവും 4,75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മാവേലിക്കര പാലമേല്‍ ഉളവുക്കാട് വന്മേലില്‍ വീട്ടില്‍ അനന്തു(23), നൂറനാട് പുലിമേല്‍ കമ്പിളിവിളയില്‍ വീട്ടില്‍ അമല്‍ കുമാര്‍(21) എന്നിവരെയാണ് നൂറനാട് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ചെങ്ങന്നൂര്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്‌ജി ആര്‍. സുരേഷ് കുമാര്‍ ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ ഇരുവരും ചേര്‍ന്ന് കൂട്ടബലാസംഗം ചെയ്‌തെന്നാണു കേസ്. നൂറനാട് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ: നിതീഷ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് ഡിവൈ.എസ്.പിമാരായ കെ.എന്‍. രാജേഷ്, എം.കെ. ബിനുകുമാര്‍ എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍. രാജേഷ് കുമാര്‍ ഹാജരായി. എസ്.ഐ.നിസാം, എ.എസ്.ഐ: ടി.ആര്‍. ദീപ, സി.പി.ഒ: മനു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.