-->
കൊല്‍ക്കത്ത: കല്‍ക്കരി കുംഭകോണവുമായി തന്നെ ബന്ധിപ്പിച്ച് പ്രസ്‌താവം നടത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ 100 കോടി രൂപയുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ മാനനഷ്‌ടക്കേസ്.
ബാനര്‍ജിക്ക് അയച്ച മാനനഷ്‌ട നോട്ടീസിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്‌തതെന്ന് അധികാരി സോഷ്യല്‍ മീഡിയ പോസ്‌റ്റില്‍ പറഞ്ഞു.മമത ഉന്നയിച്ച ആരോപണങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ തെളിയിക്കണമെന്നും അല്ലാത്തപക്ഷം മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യുമെന്നും അധികാരി നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. പിന്നീടാണ് മമതയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പി പാളയത്തിലെത്തിയത്.