Wednesday, March 11, 2026 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.45 AM

ഇറാന്‍: പതിവ്‌ വിമാന സര്‍വീസുകള്‍ നിര്‍ത്തിയാല്‍ മാത്രം ഒഴിപ്പിക്കല്‍

ന്യൂഡല്‍ഹി: ഇറാനില്‍നിന്നുള്ള വാണിജ്യ വിമാന സര്‍വീസ്‌ തുടരുമെന്നും മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്ക്‌ ആ സാധ്യത പ്രയോജനപ്പെടുത്താമെന്നും ഇന്ത്യ. പതിവ്‌ സര്‍വീസുകള്‍ നിര്‍ത്തലാക്കപ്പെടുകയോ അല്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക്‌ ഇറാനിലെ വിമാനത്താവളങ്ങളിലേക്കു യാത്രചെയ്യാന്‍ കഴിയാത്ത സഹചര്യമുണ്ടായാലോ മാത്രമേ ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ച്‌ ആലോചിക്കൂവെന്ന്‌ വിദേശമന്ത്രാലയം വ്യക്‌തമാക്കി.
സംഘര്‍ഷഭരിതമായ ഇറാനില്‍ നിലവില്‍ 9,000 ഇന്ത്യക്കാരാണുള്ളതെന്ന്‌ വിദേശമന്ത്രാലയ വക്‌താവ്‌ രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. അവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്‌. ബിസിനസുകാരും പ്രഫഷണലുകള്‍ തീര്‍ഥാകടരും നാവികരുമുണ്ട്‌.
ഇറാനിലെ സാഹചര്യങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്‌. നമ്മുടെ പൗരന്‍മാരുടെ ക്ഷേമത്തിനായുള്ള എല്ലാ നടപടികളും സ്വീകരിക്കും. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി പൗരന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്‌.'-ജയ്‌സ്വാള്‍ പറഞ്ഞു. യു.എസ്‌. ഉപരോധത്തില്‍നിന്ന്‌ ഇന്ത്യക്കു പങ്കാളിത്തമുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്കായി ഈ വര്‍ഷം ഏപ്രില്‍ 26 വരെ 'സോപാധിക ഇളവ്‌' ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലെ സിസ്‌താന്‍-ബലൂചിസ്‌ഥാന്‍ പ്രവിശ്യയില്‍ സ്‌ഥിതി ചെയ്യുന്ന ഒരു ആഴക്കടല്‍ തുറമുഖമാണ്‌ ചബഹാര്‍.

Ads by Google
Saturday 17 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW