-->
ഹരാരെ: ഐ.സി.സി. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കും ഇം?ണ്ടിനും തകര്‍പ്പന്‍ ജയം. വമ്പന്മാരായ ദക്ഷിണാഫ്രിക്കയെ അഫ്‌ഗാനിസ്‌ഥാന്‍ അട്ടിമറിച്ചു.
ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡിനെ എട്ടുവിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു. കിരീടപ്രതീക്ഷയുമായെത്തിയ പാകിസ്‌താന്റെ വെല്ലുവിളി 37 റണ്ണിനു മറികടന്നാണ് ഇം?ണ്ട് ഗ്രൂപ്പ് സിയിലെ ആദ്യമത്സരം സ്വന്തം പേരിലാക്കിയത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ 28 റണ്ണിനാണ് ദക്ഷിണാഫ്രിക്ക താരതമ്യേനെ കുഞ്ഞന്മാരായ അഫ്‌ഗാനു മുന്നില്‍ മുട്ടുകുത്തിയത്.
എറിഞ്ഞിട്ട് ഇം?ണ്ട്
ഗ്രൂപ്പ് സിയിലെ ?ാമര്‍ പോരാട്ടം ഇം?ണ്ട്, പാകിസ്‌താന്‍ ബൗളര്‍മാരുടെ ആധിപത്യത്തിനു സാക്ഷ്യം വഹിച്ചു. ഒടുവില്‍ ജയം ഇം?ണ്ട് കൈപ്പിടിയിലാക്കുകയും ചെയ്‌തു. ആദ്യം ബാറ്റ് ചെയ്‌ത ഇം?ണ്ട് 210 റണ്ണിന് പുറത്തായപ്പോള്‍ പാകിസ്‌താന്റെ മറുപടി 173-ല്‍ അവസാനിച്ചു.
ടോസ് നേടിയ പാകിസ്‌താന്‍ എതിരാളികളെ ബാറ്റിങ്ങിനു വിട്ടു. മധ്യനിരതാരവും കളിയിലെ കേമനുമായ കാലെബ് ഫാല്‍ക്കണര്‍ 73 പന്തില്‍ 66 റണ്ണുമായി ഇം?ണ്ട് ഇന്നിങ്‌സിനു ചുക്കാന്‍ പിടിച്ചു. ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് 33 റണ്ണടിച്ചു. സഹ ഓപ്പണര്‍ ജോസഫ് മൂര്‍സ് ഏഴു റണ്ണില്‍ മടങ്ങി. ഫാല്‍ക്കണര്‍ ഒഴികെയുള്ള മധ്യനിര താരങ്ങള്‍ക്ക് തരക്കേടില്ലാത്ത തുടക്കം ലഭിച്ചിട്ടും മുതലാക്കാനായില്ല.
ബെന്‍ മെയസ് (20), ക്യാപ്‌റ്റന്‍ തോമസ് റ്യൂ (14), റാല്‍ഫീ ആല്‍ബര്‍ട്ട് (25), ഫര്‍ഹാന്‍ അഹമ്മദ് (15), സെബാസ്‌റ്റ്യന്‍ മോര്‍ഗന്‍ (മൂന്ന്), ജെയിംസ് മിന്റോ (നാല്), മാനി ലംസ്‌ഡെന്‍ (രണ്ട്) എന്നിവര്‍ ഇം?ണ്ട് നിരയില്‍ പുറത്തായി. മൂന്നു റണ്ണുമായി അലക്‌സ് ഗ്രീന്‍ പുറത്താകാതെ നിന്നു. 46.5 ഓവറില്‍ ഇം?ണ്ട് താരങ്ങള്‍ കൂടാരം കയറി. അഹമ്മദ് ഹുസൈന്‍ മൂന്നു വിക്കറ്റുമായി പാകിസ്‌താന്‍ ബൗളര്‍മാരില്‍ തിളങ്ങി. അലി റാസ, അബ്‌ദുള്‍ സുബ്‌ഹാന്‍, മോമിം ക്വാമര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്‌ത്തി.
വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ പാക് ബാറ്റര്‍മാരെ പക്ഷേ, തകര്‍പ്പന്‍ ബൗളിങ്ങുമായി ഇം?ണ്ട് വരിഞ്ഞുകെട്ടി. 86 പന്തില്‍ 65 റണ്‍ നേടിയ നായകന്‍ ഫര്‍ഹാന്‍ യൂസഫ് ഒഴികെയുള്ളവര്‍ ബാറ്റ്‌താഴ്‌ത്തി. 18 റണ്ണുമായി മൊമിം ക്വാമറാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറിന് അവകാശിയായത്.
സമീര്‍ മിന്‍ഹാസ് (10), മുഹമ്മദ് ഷായന്‍ (ഏഴ്), ഉസ്‌മാന്‍ ഖാന്‍ (ആറ്), അഹമ്മദ് ഹുസൈന്‍ (12), ഹുസൈഫ എക്‌സാന്‍ (17), ഹംസ സാഹൂര്‍ (നാല്), അബ്‌ദുള്‍ സുബ്‌ഹാന്‍ (14), ഉമര്‍ സായിബ് (10), അലി റാസ (ഒന്ന്) എന്നിങ്ങനെയാണ് പാക് ബാറ്റര്‍മാരുടെ സംഭാവന. രണ്ടു താരങ്ങള്‍ റണ്ണൗട്ടായി. അലക്‌സ് ഗ്രീന്‍, ജെയിംസ് മിന്റോ, റാല്‍ഫി ആല്‍ബര്‍ട്ട് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം കൊയ്‌ത് പാക് പതനം ഉറപ്പാക്കി. മാനി ലംസ്‌ഡെന്നും ഫര്‍ഹാന്‍ അഹ്‌മദും ഓരോ വിക്കറ്റെടുത്തു.
ചാമ്പ്യന്‍ ഓസ്‌ട്രേലിയ
ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ് ആദ്യം ബാറ്റ് ചെയ്‌ത് ഏഴുവിക്കറ്റിന് 235 എന്ന തരക്കേടില്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്ക് അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറിയുമായി സ്‌റ്റീവന്‍ ഹോഗന്‍ നിറഞ്ഞാടിയപ്പോള്‍ ഓസ്‌ട്രേലിയ അനായാസം ലക്ഷ്യം കണ്ടു. 62 പന്ത് ബാക്കിനില്‍ക്കെ രണ്ടുവിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയായിരുന്നു ഓസ്‌ട്രേലിയയുടെ ജയം.
വണ്‍ ഡൗണായെത്തിയ ഹോഗന്‍ 111 പന്തില്‍ ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 115 റണ്ണടിച്ചു. ഓപ്പണര്‍ നിതേഷ് സാമുവല്‍ 101 പന്തില്‍ 77 റണ്ണുമായി പുറത്താകാതെനിന്നു. സഹഓപ്പണര്‍ വില്‍ മലാജ്‌സുക് 12 പന്തില്‍ 22 റണ്‍ നേടി പുറത്തായി. വിജയറണ്ണടിക്കുമ്പോള്‍ ക്യാപ്‌റ്റന്‍ ഒലിവര്‍ പീക്കാ (15)യിരുന്നു ഹോഗനു കൂട്ടായി ക്രീസിലുണ്ടായിരുന്നത്. സെഞ്ചുറിപ്രകടനം ഹോഗനെ കളിയിലെ കേമനാക്കി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡിനുവേണ്ടി റോബ് ഒബ്രയാന്‍ ടോപ് സ്‌കോററായി. 98 പന്തില്‍ താരം 79 റണ്ണടിച്ചു. ഫ്രെഡി ഒഗില്‍ബി (49), ആദം ലെക്കെ (22) എന്നിവരും തരക്കേടില്ലാത്ത ബാറ്റിങ് പുറത്തെടുത്തു. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ കനിഞ്ഞു നല്‍കിയ 26 എക്‌സ്ട്രാ റണ്ണുകളും അയര്‍ലന്‍ഡ് സ്‌കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായകമായി. 10 ഓവറില്‍ 41 റണ്ണിനു മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ചാള്‍സ് ലാച്‌മന്‍ഡാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
എക്‌സ്ട്രായില്‍ തോറ്റ്
ദക്ഷിണാഫ്രിക്ക
ഗ്രൂപ്പ് ഡിയിലാണ് ടൂര്‍ണമെന്റിലെ ആദ്യ അട്ടിമറി അരങ്ങേറിയത്. ദക്ഷിണാഫ്രിക്കയെ 28 റണ്ണിന് അഫ്‌ഗാനിസ്‌ഥാന്‍ കെട്ടുകെട്ടിച്ചു. എക്‌സ്ട്രായിനത്തില്‍ വഴങ്ങിയ 35 റണ്‍ ദക്ഷിണാഫ്രിക്കയുടെ പരാജയത്തില്‍ നിര്‍ണായകമായി. ആദ്യം ബാറ്റ് ചെയ്‌ത് എട്ടുവിക്കറ്റിന് 266 റണ്ണടിച്ച അഫ്‌ഗാന്‍ എതിരാളികളെ 47.4 ഓവറില്‍ 238 റണ്ണിന് എറിഞ്ഞിട്ടു.
നേരത്തെ ഫൈസല്‍ ഷിനോസദ (81), ഖാലിദ് അഹ്‌മദ്‌സായി (74), ഉസൈറുള്ള നിയാസായ് (പുറത്താകാതെ 51) എന്നിവരുടെ ബാറ്റിങ്ങാണ് അഫ്‌ഗാനിസ്‌ഥാനെ 266 റണ്ണിലെത്തിച്ചത്. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്നു. 93 പന്തില്‍ 98 റണ്ണടിച്ച ജാസണ്‍ റൗള്‍സ് ആറാമനായി റണ്ണൗട്ടായത് റണ്‍ചേസിനെ പ്രതികൂലമായി ബാധിച്ചു. റൗള്‍സടക്കം നാലു ബാറ്റര്‍മാരെ റണ്ണൗട്ടാക്കാന്‍ അഫ്‌ഗാന്‍ ഫീല്‍ഡര്‍മാര്‍ക്കായി. മൂന്നു വിക്കറ്റിന് 49 റണ്ണെന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഉയിര്‍പ്പ്. അവസരോചിതമായി പന്തെറിഞ്ഞ അഫ്‌ഗാന്‍ ബൗളര്‍മാരും മികവുറ്റ ഫീല്‍ഡിങ്ങും ടീമിന് അവിസ്‌മരണീയ ജയം സമ്മാനിച്ചു. അബ്‌ദുള്‍ അസീസ്, ഖാതിര്‍ സ്‌റ്റാനിക്‌സായ് എന്നിവര്‍ രണ്ടു വീതവും നൂറിസ്‌റ്റാനി ഒമര്‍സായി, ഹഫീസ് സാദ്രാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. 51 പന്തില്‍ പുറത്താകാതെ 51 റണ്ണും രണ്ടു ക്യാച്ചും നേടിയ അഫ്‌ഗാന്റെ ഉസൈറുള്ള നിയാസായ് കളിയിലെ കേമനായി.