Saturday, March 14, 2026 Last Updated 41 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.11 AM

ശ്രേയസ്‌, ബിഷ്‌ണോയ്‌ ട്വന്റി-20 സ്‌ക്വാഡില്‍

uploads/news/2026/01/821195/5.jpg

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ മധ്യനിര ബാറ്റര്‍ ശ്രേയസ്‌ അയ്യരും സ്‌പിന്നര്‍ രവി ബിഷ്‌ണോയിയും. പരുക്കേറ്റു പുറത്തായ തിലക്‌ വര്‍മയ്‌ക്കു പകരമാണ്‌ ശ്രേയസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അഞ്ചുമത്സര പരമ്പരയിലെ ആദ്യ മൂന്നു കളിയിലേക്കാണ്‌ ശ്രേയസ്‌ ടീമിലുള്ളത്‌. ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിനു പകരമാണ്‌ സ്‌പിന്നര്‍ രവി ബിഷ്‌ണോയ്‌ സ്‌ക്വാഡിലെത്തിയത്‌. മലയാളിതാരം സഞ്‌ജു സാംസണ്‍ വിക്കറ്റ്‌ കീപ്പറായി സൂര്യകുമാര്‍ യാദവ്‌ നായകനായ ടീമിലെ സ്‌ഥാനം നിലനിര്‍ത്തി.
ടീം: സൂര്യകുമാര്‍ യാദവ്‌ (ക്യാപ്‌റ്റന്‍), അക്‌സര്‍ പട്ടേല്‍ (വൈസ്‌ ക്യാപ്‌റ്റന്‍), അഭിഷേക്‌ ശര്‍മ, സഞ്‌ജു സാംസണ്‍, ശ്രേയസ്‌ അയ്യര്‍ (ആദ്യ മൂന്നു മത്സരങ്ങള്‍ക്കു മാത്രം), ഹാര്‍ദിക്‌ പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്‌, ജസ്‌പ്രീത്‌ ബുംറ, ഹര്‍ഷിത്‌ റാണ, അര്‍ഷ്‌ദീപ്‌ സിങ്‌, കുല്‍ദീപ്‌ യാദവ്‌, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍, രവി ബിഷ്‌ണോയ്‌.

Ads by Google
Saturday 17 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW