Saturday, March 14, 2026 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.11 AM

മിലാനു ജയം

റോം: ഇറ്റാലിയന്‍ സിരി എ ഫുട്‌ബോളില്‍ കരുത്തരായ എ.സി. മിലാനു തകര്‍പ്പന്‍ ജയം. കോമോയെ ഒന്നിനെതിരേ മൂന്നു ഗോളിന്‌ മിലാന്‍ നിലംപരിശാക്കി. ഇരട്ടഗോളും ക്രിസ്‌റ്റഫര്‍ എന്‍കുങ്കുവിന്റെ പെനാല്‍റ്റി ഗോളിനു വഴിയൊരുക്കിയും ഫ്രഞ്ച്‌ താരം അഡ്രിയന്‍ റാബിയട്ട്‌ എ.സി. മിലാന്റെ വിജയത്തിന്‌ അടിത്തറയിട്ടു. രണ്ടാം പകുതി(55, 88) യിലായിരുന്നു റാബിയട്ടിന്റെ രണ്ടു ഗോളുകളും. പത്താം മിനിറ്റില്‍ മാര്‍ക്ക്‌ ഒലിലവര്‍ കെംഫിലൂടെ ആദ്യം മുന്നിലെത്തിയത്‌ കോമോയായിരുന്നു.
ജയത്തോടെ 20 കളിയില്‍ എ.സി. മിലാന്‌ 43 പോയിന്റായി. ഇത്രയും കളിയില്‍ 46 പോയിന്റുള്ള ഇന്റര്‍ മിലാനാണ്‌ ആദ്യസ്‌ഥാനത്ത്‌. നിലവിലെ ചാമ്പ്യന്മാരായ നാപ്പൊളി 40 പോയിന്റുമായി മൂന്നാമതുണ്ട്‌.

Ads by Google
Saturday 17 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW