Friday, March 13, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.11 AM

ലക്ഷ്യ പുറത്ത്‌

ന്യൂഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ പുറത്ത്‌. സിംഗിള്‍സ്‌ ക്വാര്‍ട്ടറില്‍ തായ്‌വാന്റ ലിന്‍ ചുന്‍ യിയാണ്‌ ലക്ഷ്യയുടെ വഴിമുടക്കിയത്‌. ആദ്യ സെറ്റ്‌ 21-17 ന്‌ നേടിയ ശേഷമാണ്‌ ലക്ഷ്യ കീഴടങ്ങിയത്‌. അടുത്ത രണ്ടു സെറ്റുകള്‍ 21-13, 21-18 എന്ന സ്‌കോറിന്‌ സ്വന്തമാക്കിയ ചുന്‍ യി മത്സരവരും സെമി ഫൈനലിലേക്കുള്ള ടിക്കറ്റും നേടി.
കാനഡയുടെ വിക്‌ടര്‍ ലായ്‌, സിംഗപ്പൂരിന്റെ ലോ കീന്‍ യു, ഇന്തോനീഷ്യയുടെ ജൊനാഥന്‍ ക്രിസ്‌റ്റി എന്നിവരും പുരുഷ സിംഗിള്‍സില്‍ ചുന്‍ യിക്കു പുറമേ സെമിയിലേക്കു മുന്നേറി.

Ads by Google
Saturday 17 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW