-->
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മാര്‍ പീലക്‌സീനോസ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളില്‍ സെന്റ് എഫ്രേംസ് മാന്നാനവും പെണ്‍കുട്ടികളില്‍ പ്ര?വിഡന്‍സ് കോഴിക്കോടും ജേതാക്കള്‍.
പെണ്‍കുട്ടികളുടെ ഫൈനലില്‍ മൗണ്ട് കാര്‍മല്‍ കോട്ടയത്തെയാണ് കോഴിക്കോട് പ്ര?വിഡന്‍സ് തോല്‍പ്പിച്ചത്. സ്‌കോര്‍: 39 -26.
സെന്റ് ജോസഫ്‌സ് പുളിങ്കുന്നിനെ പരാജയപ്പെടുത്തിയാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് എഫ്രേംസ് മാന്നാനം കിരീടമുയര്‍ത്തിയത്. 85-നെതിരേ 52 പോയിന്റിനാണ് മാന്നാനത്തിന്റെ ജയം.
രാവിലെ നടന്ന സെമി ഫൈനലില്‍ പ്ര?വിഡന്‍സ് കോഴിക്കോട്, മൗണ്ട് താബോര്‍ പത്തനാപുരത്തെ തോല്‍പ്പിച്ചു. ആണ്‍കുട്ടികളുടെ സെമി ഫൈനലില്‍ ഗിരിദീപം കോട്ടയത്തെ പരാജയപ്പെടുത്തിയാണ് സെന്റ് ജോസഫ്‌സ് പുളിങ്കുന്ന് ഫൈനലില്‍ കടന്നത്.
വിജയികള്‍ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.